മഹാമാരിക്കാലത്തെ സെക്‌സ്!
ഇന്‍ഫ്‌ളുവന്‍സ ലോകമാകെ പടര്‍ന്നപ്പോള്‍ ചില നഗരങ്ങള്‍ വൈറസ് വ്യാപനം തടയുന്നതിന ചുംബനങ്ങള്‍ വിലക്കി. വൈറസ് വാഹകരാവാനുള്ള സാദ്ധ്യത മുന്‍നിര്‍ത്തി പടക്കളങ്ങളില്‍നിന്നും മടങ്ങിയെത്തുന്ന സൈനികരെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും ചിലയിടങ്ങളില്‍ വിലക്കിയിരുന്നതായി ഗവേഷകര്‍ പറയുന്നു. കടപ്പാട്: കോസ്‌മോ പോളിറ്റന്‍ മാസിക
നമ്മള്‍ കരുതുന്നത് VS യഥാര്‍ത്ഥത്തിലുള്ളത് എന്ന ട്രോള്‍ പോലെയാണ് കൊറോണക്കാലത്തെ പ്രണയവും കൂടിച്ചേരലും. നമ്മള്‍ കരുതുന്നത്: പ്രണയം, ആനന്ദം, ചിത്രശലഭങ്ങള്‍ എന്നിവ. യഥാര്‍ത്ഥത്തിലുള്ളതോ, മാസ്‌കുകളും സൂം ആപ്പും സാമൂഹ്യ അകലവും എല്ലാവരും സാമൂഹ്യ അകലം പാലിക്കുമ്പോള്‍, പ്രണയികള്‍ക്കു മാത്രമായി മറ്റൊരു ഓപ്ഷനില്ല.
എന്നാല്‍ മുമ്പൊരിക്കലും ഉണ്ടാകാത്തതാണ് ഈ അവസ്ഥയെന്ന് കരുതേണ്ടതില്ല. നൂറു വര്‍ഷം മുമ്പും സമാനമായ അവസ്ഥയിലെത്തിയിരുന്നു മനുഷ്യരാശി.
അത് സപാനിഷ് ഫ്‌ളൂവിന്റെ കാലമായിരുന്നു. 1918 മുതല്‍ 1919 വരെ ഒരു വര്‍ഷക്കാലം. അഞ്ച് കോടി പേരാണ് അന്ന് പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ മാത്രം 676,000 പേര്‍ മരണപ്പെട്ടു.
ഏതാണ്ട് ഇന്നത്തെ അതേ അവസ്ഥയിലായിരുന്നു സമൂഹം. സംശയമുള്ളവര്‍ക്ക് അന്നത്തെ ചില വാര്‍ത്താ തലക്കെട്ടുകള്‍ നോക്കാം.
ഇന്‍ഫ്‌ളുവന്‍സ: ചുംബനങ്ങള്‍ക്ക് നിരോധനം എന്നാണ് 1918 ലെ ടോംസ്‌റ്റോണ്‍ എപിറ്റഫ് എന്ന പത്രം തലക്കെട്ടു നല്‍കിയത്. ക്വാറന്റീന്‍ നീക്കുന്നു, സ്‌കൂളുകളും വിനോദ കേന്ദ്രങ്ങളും വീണ്ടും തുറക്കുന്നു എന്നത് അതേ വര്‍ഷത്തെ ചാതനൂഗാ ന്യൂസിന്റെ തലക്കെട്ട്.
സ്പാനിഷ ഫ്‌ളൂവിനു മുമ്പ് തന്നെ, 1900കളില്‍ പരസ്യചുംബനം നിഷിദ്ധമായ ഒന്നായി കരുതിയിരുന്നു 1980 കളില്‍ ചുംബിക്കുന്നതിന്റെ അപകടങ്ങള്‍ എന്ന മട്ടിലുള്ള തലക്കെട്ടുകള്‍ വന്നിരുന്നു. ലിപ് ലോക്കാണെങ്കില്‍ അപകടകരമായ വിഷയമായും കരുതപ്പെട്ടു.
ഇന്‍ഫ്‌ളുവന്‍സ ലോകമാകെ പടര്‍ന്നപ്പോള്‍ ചില നഗരങ്ങള്‍ വൈറസ് വ്യാപനം തടയുന്നതിന ചുംബനങ്ങള്‍ വിലക്കി. വൈറസ് വാഹകരാവാനുള്ള സാദ്ധ്യത മുന്‍നിര്‍ത്തി പടക്കളങ്ങളില്‍നിന്നും മടങ്ങിയെത്തുന്ന സൈനികരെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും ചിലയിടങ്ങളില്‍ വിലക്കിയിരുന്നതായി ഗവേഷകര്‍ പറയുന്നു.
എന്നാല്‍, വിലക്കുകളെല്ലാം ഭേദിക്കുന്ന ഒന്നായി പ്രണയവും രതിയും ആനന്ദങ്ങളും മാറുകതന്നെ ചെയ്തു. മഹാമാരിക്കും തോല്‍പ്പിക്കാനാവാത്ത ചിലതായി അവ നിലകൊണ്ടു.
1920 കളില്‍ ബിസ്ബീ ഡെയിലി റിവ്യൂ റിപ്പോര്‍ട്ട് ചെയ്ത ഒരു കോടതി വാര്‍ത്തയുണ്ട്. ഭാര്യയെ തെരുവില്‍ ചുംബിച്ചു എന്ന കുറ്റത്തിന് സ്‌പെയിനിലെ മാഡ്രിസില്‍ ഒരാള്‍ അറസ്റ്റിലായ വാര്‍ത്ത. സമ്മതം ഉണ്ടെങ്കിലും ഇല്ലെങ്കിലും തെരുവില്‍ പരസ്യമായി ചുംബിക്കുന്നതില്‍ വിലക്കുളള കാലമായിരുന്നു അത്.
അതിനാല്‍ പ്രണയികള്‍ ഉമ്മ വെയ്ക്കാനും ഇണ ചേരാനുമൊക്കെ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവന്നു. അതിലൊന്ന് വിവാഹമായിരുന്നു. ഒറ്റത്തടിയായ മനുഷ്യര്‍ പത്രങ്ങളിലെ വൈവാഹിക പരസ്യങ്ങള്‍ പരതി നടന്നു.
ഫോണോ ഡേറ്റിംഗ് ആപ്പുകളോ സോഷ്യല്‍ മീഡിയയോ ഇല്ലാത്ത കാലമായതിനാല്‍, പ്രേമലേഖനങ്ങളായിരുന്നു അന്നത്തെ വലിയ സംഭവം.
ഇന്നത്തെ പോലെ ഒറ്റക്കാഴ്ചയില്‍ പ്രണയബദ്ധരാവുക, ശരീരം പങ്കുവെയ്ക്കുക എന്ന മട്ടില്‍ അപ്രതീക്ഷിതമായ പ്രണയങ്ങള്‍ അതോടൊപ്പം വ്യാപകമായി.
കൊറോണയെ നേരിടാന്‍ ഇന്ന് സര്‍ക്കാറുകള്‍ മുന്നോട്ടുവെയ്ക്കുന്ന അതേ തരം മുന്‍കരുതലുകള്‍ അന്നും പ്രാബല്യത്തിലുണ്ടായിരുന്നു. അശ്രദ്ധമായി തുപ്പിയിടുന്നതും കപ്പുകളും ഹാന്റ് കര്‍ച്ചീഫുകളും കൈമാറുന്നതും ഉമ്മ വെയ്ക്കുന്നതും ഒഴിവാക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ 1918 -ലെ െഡമോക്രാററിക് ബാനര്‍ ആര്‍ക്കെവുകളില്‍ കാണാം. ഇന്നത്തെ േപാലെ ക്വാറന്റീന്‍, ലോക്ക്ഡൗണ്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ആളുകള്‍ പരസ്പരം കണ്ടുമുട്ടാതിരിക്കാനുള്ള നടപടികള്‍ ചില പ്രദേശങ്ങളില്‍ നിലവില്‍ വന്നു.
മഹാമാരിയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ചിലയിടങ്ങളില്‍ സര്‍ക്കസുകള്‍, കാര്‍ണിവലുകള്‍, പ്രാദേശിക ഉല്‍സവച്ചന്തകള്‍ എന്നിവ നിരോധിക്കപ്പെട്ടു.
സിനിമാ തിയറ്ററുകളില്‍ നിശ്ശബ്ദ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത് ആരോഗ്യ വകുപ്പു നിര്‍ദേശങ്ങള്‍ നിരന്തരം കാണിച്ചുകൊണ്ടായിരുന്നു.
കൊവിഡ് കാലത്തെ സുരക്ഷിത ലൈംഗിക ബന്ധങ്ങളെക്കുറിച്ച് ന്യൂയോര്‍ക്ക് സിറ്റി ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ഒന്ന് ഫേസ് മാസ്‌ക് ഉപയോഗിച്ചുള്ള സെക്‌സ് ആണ്. അതോടൊപ്പം ചുമരുകളില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കി അപ്പുറമിപ്പുറം നിന്നു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഗ്ലോറി ഹോളുകള്‍ ഉപയോഗിക്കാമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. എന്നാല്‍, സ്പാനിഷ ഫ്‌ളൂ കാലത്ത് ഇത്തരം സാധ്യതകളെ പ്രോല്‍സാഹിപ്പിച്ചിരുന്നില്ല.
എന്നാല്‍, ചുണ്ടുകള്‍ക്കിടയില്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്ന കിസിംഗ് സ്‌ക്രീനുകളെക്കുറിച്ചുള്ള പരസ്യം സ്പാനിഷ ഫ്‌ളൂ കാലത്ത് സാധാരണമായിരുന്നു. സ്‌ക്രീനുകളുടെ അപ്പുറം ഇപ്പുറം നിന്നുള്ള ചുംബനങ്ങള്‍ സുരക്ഷിതമായി അന്ന് കരുതിപ്പോന്നു.
വിചിത്രമായിരുന്നു ഇതെങ്കിലും അന്ന് അതല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. ഉമ്മ വെയ്ക്കാന്‍ മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നപ്പോള്‍ ആളുകള്‍ ഒരു ബദല്‍ അന്വേഷിച്ചു നടക്കുകയായിരുന്നു. ചുണ്ടുകള്‍ക്കിടയില്‍ ഹാന്റ് കര്‍ച്ചീഫുകള്‍ വെച്ചുള്ള ചുംബനങ്ങളും അന്ന് സാധാരണമായിരുന്നു.
വാക്‌സിനുകളൊന്നും കണ്ടുപിടിച്ചില്ലെങ്കിലും ഒരു വര്‍ഷം കൊണ്ട് ആളുകളുടെ പ്രതിരോധ ശേഷി കൂടുകയും സ്പാനിഷ് ഫ്‌ളൂവിനെ സ്വാഭാവികമായി മനുഷ്യര്‍ മറികടക്കുകയും ചെയ്തു. ഡേറ്റിംഗും പ്രണയവും ഇണചേരലുമെല്ലാം പതിയെ പുതിയ ട്രാക്കുകളിലേക്ക് മാറി.
1920 -കളില്‍ പെറ്റിംഗ് പാര്‍ട്ടികള്‍ വ്യാപകമായതായി വാര്‍ത്തകളില്‍ കാണാം. ഇണകള്‍ക്കു വേണ്ടിയുള്ള ഈ പാര്‍ട്ടികളില്‍ ലൈംഗിക ബന്ധമൊഴികെയുള്ള എന്തും അനുവദനീയമായിരുന്നു. ഉമ്മവെയ്ക്കാനോ പരസ്പരം താലോലിക്കാനോ ഒക്കെയുള്ള അവസരങ്ങള്‍ ഈ പാര്‍ട്ടികള്‍ പ്രദാനം ചെയ്തു. സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഇങ്ങനെ ഇടപഴകുന്നത് സ്വാഭാവികമായി മാറി. സുഹൃത്തുക്കളുടെ സാന്നിധ്യമാണ് ഇണചേരലുകളില്‍നിന്ന് ഈ പ്രണയികളെ തടഞ്ഞതെന്ന് അന്ന് കരുതപ്പെട്ടു.
ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. ലോകം ഇപ്പോഴും കൊവിഡ് ബാധയുടെ പിടിയില്‍ തന്നെയാണ്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗാണ് പുതിയ മന്ത്രം.
എങ്കിലും ആണിനും പെണ്ണിനും പ്രണയിക്കാതിരിക്കാനോ പരസ്പരം ചേരാതിരിക്കാനോ കഴിയില്ല തന്നെ. അതിനാല്‍ ഗ്ലോറി ഹോള്‍ മുതല്‍ മാസ്കിട്ട ചുംബനം വരെ അനേകം വഴികള്‍ അവര്‍ തേടുക തന്നെ ചെയ്യും.