IPL 2022 : മുംബൈയില്‍ സൂര്യകുമാറിന് പകരമാര്? താരത്തലവേദനയില്‍ ഡല്‍ഹി; പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍
മുംബൈ: ഐപിഎല്ലിൽ (IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് (Delhi Capitals vs Mumbai Indians) ഇന്നത്തെ ആദ്യ പോരാട്ടം. മിന്നും താരങ്ങളുടെ അഭാവമാണ് ഇരു ടീമുകളുടേയും തലവേദന. സൂര്യകുമാര്‍ യാദവിന്‍റെ പരിക്ക് മുംബൈക്ക് (MI) കനത്ത ഭീഷണിയാണ്. ഡല്‍ഹിക്കാവട്ടെ (DC) വിദേശ താരങ്ങള്‍ പലരും എത്തുന്നതേയുള്ളൂ. ഇന്നത്തെ മത്സരത്തില്‍ ഇരു ടീമുകളുടെയും സാധ്യതാ ഇലവന്‍ നോക്കാം.
മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ഓപ്പണറാവും. സൂര്യകുമാറിന്‍റെ അഭാവത്തില്‍ ബാറ്റിംഗ് കരുത്ത് കൂട്ടുകയാണ് മുംബൈയുടെ വെല്ലുവിളി.
തിലക് വര്‍മ്മ, ടിം ഡേവിഡ്, ഡാനിയേല്‍ സാംസ് എന്നിവര്‍ക്കൊപ്പം വിശ്വസ്‌തന്‍ കീറോണ്‍ പൊള്ളാര്‍ഡ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിക്കുമെന്നുറപ്പ്.
ട്രെന്‍ഡ് ബോള്‍ട്ടില്ലാത്ത മുംബൈയുടെ ബൗളിംഗ് കരുത്ത് ചോരുമോ? സഞ്ജയ് യാദവ്, മായങ്ക് മര്‍ക്കാണ്ഡെ, ജയ്‌ദേവ് ഉനാദ്‌കട്ട്, ജസ്‌പ്രീത് ബുമ്ര, തൈമല്‍ മില്‍സ് എന്നിവരും പ്ലേയിംഗ് ഇലവനിലെത്താനിടയുണ്ട്.
മുംബൈ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ടിം ഡേവിഡ്, കീറോണ്‍ പൊള്ളാര്‍ഡ്, ഡാനിയേല്‍ സാംസ്, സഞ്ജയ് യാദവ്, മായങ്ക് മര്‍ക്കാണ്ഡെ, ജയ്‌ദേവ് ഉനാദ്‌കട്ട്, ജസ്‌പ്രീത് ബുമ്ര, തൈമല്‍ മില്‍സ്.
അതേസമയം ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാർണർ, ഓള്‍റൗണ്ടര്‍ മിച്ചൽ മാർഷ്, ദക്ഷിണാഫ്രിക്കന്‍ പേസ് എക്‌സ്‌പ്രസ് ആൻറിച് നോർകിയ എന്നിവരുടെ അഭാവം ഡൽഹിക്ക് തിരിച്ചടിയാവും.
പൃഥ്വി ഷായ്‌ക്കൊപ്പം ന്യൂസിലന്‍ഡ് താരം ടിം സീഫെര്‍ട്ട് ഓപ്പണറാവാനാണ് സാധ്യത. മൂന്നാം നമ്പറില്‍ മന്ദീപ് സിംഗോ കെ എസ് ഭരതോ ഇടംപിടുക്കും.
ക്യാപ്റ്റന്‍ റിഷഭ് പന്ത്, വിന്‍ഡീസ് ഹിറ്റര്‍ റോവ്‌മാന്‍ പവല്‍, സര്‍ഫ്രാസ് ഖാന്‍ എന്നിവരും ബാറ്റിംഗ് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ. ബാറ്റിംഗ് ക്രമത്തില്‍ റിഷഭിന്‍റെ സ്ഥാനം നിര്‍ണായകം.
അക്‌സര്‍ പട്ടേലിന്‍റെ ഓള്‍റൗണ്ട് മികവും ഷര്‍ദ്ദുല്‍ ഠാക്കൂറും നിര്‍ണായകം. രാജസ്ഥാനില്‍ നിന്നെത്തിയ ചേതന്‍ സക്കരിയക്കൊപ്പം കമലേഷ് നാഗര്‍കോട്ടി, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഇടംപിടിച്ചേക്കും
ഡല്‍ഹി ക്യാപിറ്റല്‍സ്: ടിം സീഫെര്‍ട്ട്, പൃഥ്വി ഷാ, മന്ദീപ് സിംഗ്/കെ എസ് ഭരത്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, റോവ്‌മാന്‍ പവല്‍, സര്‍ഫ്രാസ് ഖാന്‍, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ചേതന്‍ സക്കരിയ, കമലേഷ് നാഗര്‍കോട്ടി, ഖലീല്‍ അഹമ്മദ്.