രാഹുല്‍ ഇല്ലാതെ ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് അഗാര്‍ക്കര്‍
മുംബൈ: ഐപിഎല്ലിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകനായ കെ എല്‍ രാഹുല്‍. റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും രാഹുലിന്‍റെ തലയിലാണ്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവനില്‍ രാഹുലിന് സ്ഥാനമില്ല. ടീമിന്‍റെ ക്യാപ്റ്റനെ അഗാര്‍ക്കര്‍ തെരഞ്ഞെടുത്തിട്ടില്ല. അഗാര്‍ക്കറുടെ ഐപിഎല്‍ ഇലവന്‍ എങ്ങനെയെന്ന് നോക്കാം.
സണ്‍റൈസേഴ്സ് ഹാദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറാണ് രാഹുലിന് പകരം അഗാര്‍ക്കറുടെ ടീമില്‍ ഓപ്പണറായി ഇടം നേടിയത്.
വര്‍ണര്‍ക്കൊപ്പം ഐപിഎല്ലിലെ രണ്ടാമത്തെ ടോപ് സ്കോററായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ശിഖര്‍ ധവാന്‍ ഇറങ്ങുന്നു.
മുംബൈയുടെ യുവതാരം ഇഷാന്‍ കിഷനാണ് മൂന്നാം നമ്പറില്‍.
നാലാം നമ്പറില്‍ മുംബൈയുട വിശ്വസ്തനായ സൂര്യകുമാര്‍ യാദവ് എത്തുന്നു.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ മിസ്റ്റര്‍ 360 ഡിഗ്രിയായ എ ബി ഡിവില്ലിയേഴ്സാണ് അഞ്ചാം നമ്പറില്‍.
മുംബൈ ഓള്‍ റൗണ്ടറായ ഹര്‍ദ്ദിക് പാണ്ഡ്യയും അഗാര്‍ക്കറുടെ ടീമിലുണ്ട്.
ഡല്‍ഹി ഓള്‍ റൗണ്ടറായ മാര്‍ക്കസ് സ്റ്റോയിനസും അഗാര്‍ക്കറുടെ ടീമിലെത്തി.
ടീമിലെ മൂന്ന് പേസര്‍മാരിലൊരാളായി അഗാര്‍ക്കര്‍ ടീമിലെടുത്തിരിക്കുന്നത് ഈ സീസണിലെ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ ഡല്‍ഹിയുടെ കാഗിസോ റബാദയെയാണ്.
മുംബൈയുടെ ജസ്പ്രീത് ബുമ്രയും അഗാര്‍ക്കറുടെ ടീമില്‍ ഇടം നേടി.
ബാംഗ്ലൂരിന്‍റെ യുസ്‌വേന്ദ്ര ചാഹലാണ് ടീമിലെ ഒരു സ്പെഷലിസ്റ്റ് സ്പിന്നര്‍.
ടീമിലെ രണ്ടാം സ്പിന്നറായി കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി ടീമിലെത്തി.