ഷവോമി എം 11 അവതരിപ്പിച്ചു; വലിയ പ്രത്യേകതകള്‍, വില ഇങ്ങനെയെല്ലാം അറിയാം

ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ ടെക് സമ്മിറ്റ് 2020 ല്‍ പ്രഖ്യാപിച്ചതുപോലെ, പുതിയ ഫോണ്‍ സ്‌നാപ്ഡ്രാഗണ്‍ 888 ടീഇ യുമായി വരുന്നു. സിംഗിള്‍ കോര്‍ സ്‌കോര്‍ 1,135 ആണെന്നും മള്‍ട്ടി കോര്‍ സ്‌കോര്‍ 3,818 ആണെന്നും എംഐ 11 ന്റെ ബെഞ്ച്മാര്‍ക്ക് സ്‌കോറുകള്‍ കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Xiaomi Mi 11 with Snapdragon 888 SoC 108MP cameras launched All you need to know

ഷവോമി രണ്ടും കല്‍പ്പിച്ചാണ്. 11 സീരീസ് അവതരിപ്പിച്ചു കഴിഞ്ഞ കമ്പനി പുതുവര്‍ഷത്തില്‍ തന്നെ എംഐ 11 വില്‍പ്പനയ്‌ക്കെത്തിക്കും. ഏകദേശം 45,000 രൂപയായിരിക്കും ഈ പ്രീമിയം ഫോണിന്റെ വില. ക്യുഎച്ച്ഡി + റെസല്യൂഷന് (3,200 - 1,440) പിന്തുണയുള്ള 6.81 ഇഞ്ച് ഒഎല്‍ഇഡി സ്‌ക്രീനുമായാണ് എംഐ 11 വരുന്നത്. ഫോണിന്റെ പ്രീമിയം സ്വഭാവത്തിന് അനുസരിച്ച് ഡിസ്‌പ്ലേയ്ക്ക് 120ഹേര്‍ട്‌സ് റിഫ്രഷ് റേറ്റും 240ഹേര്‍ട്‌സ് ടച്ച് സെന്‍സേഷന്‍ റേറ്റുമുണ്ട്. ഗോറില്ല ഗ്ലാസ് വിക്ടസിന്റെ ഷീറ്റ് ഉപയോഗിച്ച് ഡിസ്‌പ്ലേ സംരക്ഷിക്കുമെന്ന് ഷവോമി അറിയിച്ചു.

ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ ടെക് സമ്മിറ്റ് 2020 ല്‍ പ്രഖ്യാപിച്ചതുപോലെ, പുതിയ ഫോണ്‍ സ്‌നാപ്ഡ്രാഗണ്‍ 888 ടീഇ യുമായി വരുന്നു. സിംഗിള്‍ കോര്‍ സ്‌കോര്‍ 1,135 ആണെന്നും മള്‍ട്ടി കോര്‍ സ്‌കോര്‍ 3,818 ആണെന്നും എംഐ 11 ന്റെ ബെഞ്ച്മാര്‍ക്ക് സ്‌കോറുകള്‍ കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 108 മെഗാപിക്‌സല്‍ പ്രധാന ക്യാമറ (എഫ്/1.85, 1/1.33 ഇഞ്ച് സെന്‍സര്‍ വലുപ്പം, 0.8 മൈക്രോണ്‍ പിക്‌സല്‍, ഒഐഎസ്) 13 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ(എഫ്/2.4, 123 ഡിഗ്രി) കൂടാതെ 5 മെഗാപിക്‌സല്‍ ടെലിഫോട്ടോ മാക്രോ സെന്‍സറും ഉള്‍പ്പെടുത്തിയിരിക്കുന്നു. കുറഞ്ഞ പ്രകാശ വീഡിയോ ഷൂട്ടിങ്ങിനായി 8 കെ റെക്കോര്‍ഡിംഗും നൈറ്റ് വീഡിയോ മോഡും ഇതിലുണ്ട്.

ആന്‍ഡ്രോയിഡ് 12.5 അപ്‌ഡേറ്റുമായാണ് എംഐ 11 വരുന്നത്. പുതിയ സൂപ്പര്‍ വാള്‍പേപ്പറും മൃഗങ്ങളില്‍ നിന്ന് ലഭിച്ച 125 നേച്ചര്‍ സിസ്റ്റം നോട്ടിഫിക്കേഷന്‍ ശബ്ദങ്ങളും കൊണ്ടുവരും. ക്ലിപ്പ്‌ബോര്‍ഡ് ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് അനധികൃത അപ്ലിക്കേഷനുകളെ തടയുന്നതിനായി സ്മാര്‍ട്ട് ക്ലിപ്പ്‌ബോര്‍ഡ് പ്രൈവസി പരിരക്ഷണം പോലുള്ള നിരവധി സ്വകാര്യത സവിശേഷതകളും ഈ അപ്‌ഡേറ്റിലുണ്ട്.

4,600 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്, ഇത് ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാമെന്ന് ഷവോമി പറയുന്നു. ചാര്‍ജിംഗിനായി, ഫോണ്‍ എംഐ ചാര്‍ജ് ടര്‍ബോ സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. ഇതില്‍, വയര്‍ഡ് ചാര്‍ജിംഗ് 55വാട്‌സ് വാഗ്ദാനം ചെയ്യുന്നു, 45 മിനിറ്റിനുള്ളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇതിനു കഴിയും. 10വാട്‌സ് വേഗതയില്‍ റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗും ഉപകരണവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെ, ഹാര്‍മാന്‍ കാര്‍ഡണ്‍ ട്യൂണ്‍ ചെയ്ത സ്റ്റീരിയോ സ്പീക്കറുകള്‍, ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ വഴി ഹൃദയമിടിപ്പ് കണ്ടെത്തല്‍, ഒരേ ഉപകരണത്തിലേക്ക് രണ്ട് ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ കണക്റ്റുചെയ്യാനുള്ള കഴിവ് എന്നിവയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios