ലോഞ്ചിങ്ങിന് മുന്നേ വിവോ വൈ 20, വൈ 20ഐ ഫീച്ചറുകള്‍ പുറത്ത് !
ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 460 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 13 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ സെന്‍സറുകള്‍ ഉള്‍ക്കൊള്ളുന്ന മൂന്ന് പിന്‍ ക്യാമറകളും ഫോണില്‍ ഉണ്ട്.
വിവോയുടെ പുതിയ ബജറ്റ് ഫോണുകളായ വിവോ വൈ 20, വൈ 20ഐ എന്നിവയുടെ ഫുള്‍ ഫീച്ചറുകള്‍ ലോഞ്ചിങ്ങിന് മുന്നേ ഓണ്‍ലൈനില്‍ ചോര്‍ന്നു. ഡോണ്‍ വൈറ്റ്, ഒബ്‌സിഡിയന്‍ ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ വിവോ വൈ 20 ലഭ്യമാകുമെന്ന് ലീക്ക്സ്റ്റര്‍ മുകുള്‍ ശര്‍മ പറഞ്ഞു. ഫോണിന്റെ സവിശേഷതകളും ശര്‍മ്മ പങ്കുവച്ചു.
പുതിയ ഫോണുകള്‍ക്ക് മുന്‍വശത്ത് വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള ഒരു ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. പിന്നില്‍, ഇതിന് ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂള്‍ ഉണ്ട്. ബാക്ക് പാനലില്‍ തിളങ്ങുന്ന ഫിനിഷുള്ള ഒരു പ്ലാസ്റ്റിക് പാനലും നല്‍കിയിരിക്കുന്നു. വിവോ വൈ 20 ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത ഫണ്‍ടച്ച് ഒ.എസ് 10.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കും.
ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 460 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 13 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ സെന്‍സറുകള്‍ ഉള്‍ക്കൊള്ളുന്ന മൂന്ന് പിന്‍ ക്യാമറകളും ഫോണില്‍ ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററിയും 18വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗോടു കൂടിയുമാണ് ഫോണ്‍ വരുന്നത്. സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
6.5 ഇഞ്ച് ഹാലോ ഫുള്‍ വ്യൂ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. വിവോ വൈ 20ഐക്ക് 3 ജിബി റാം ഉണ്ടാകും. ഡോണ്‍ വൈറ്റ്, നെബുല ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ വരും. 5,000 എംഎഎച്ച് ബാറ്ററിയും 6.5 ഇഞ്ച് ഡിസ്‌പ്ലേയും പോലുള്ള ബാക്കി സവിശേഷതകള്‍ പ്രധാന പതിപ്പിന് സമാനമായി തുടരും. വിലകുറഞ്ഞ മോഡല്‍ അതിവേഗ ചാര്‍ജിംഗ് പിന്തുണ ഒഴിവാക്കുമെന്നതാണ് ഒരു വ്യത്യാസം.