പഞ്ച്‌ഹോള്‍ ഡിസ്‌പ്ലേയുമായി വിവോ എസ് 5 അവതരിപ്പിച്ചു
6.44 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ, ഫുള്‍ എച്ച്ഡി + റെസല്യൂഷന്‍ 1080 പിക്‌സല്‍, 91.38 ശതമാനം സ്‌ക്രീന്‍ടുബോഡി അനുപാതം എന്നിവ വിവോ എസ് 5-ല്‍ കാണാം. ഡിസ്‌പ്ലേയുടെ മുകളില്‍ വലത് കോണില്‍ ഒരു പഞ്ച്‌ഹോള്‍ ഇരിക്കുന്നു. ഇത് കണ്ണുകള്‍ക്ക് സുരക്ഷിതമാണെന്നു ജര്‍മ്മന്‍ കമ്പനിയായ ടിയുവി റൈന്‍ലാന്‍ഡ് ഫോണിന്റെ ഡിസ്‌പ്ലേ വിലയിരുത്തി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
വിവോ എസ് 1 ന്‍റെ പിന്‍ഗാമി എസ് 5 ഒടുവില്‍ ഔദ്യോഗികമായി പുറത്തിറക്കി. മുമ്പത്തെ വിവോ ഫോണുകള്‍ക്ക് സമാനമായി, പുതിയ വിവോ എസ് 5 രൂപകല്‍പ്പനയുടെ കാര്യത്തിലും നൂതനമായി തന്നെയാണ് കാണപ്പെടുന്നത്. സാംസങ് ഗാലക്‌സി എസ് 10 സീരീസില്‍ അല്ലെങ്കില്‍ ഗാലക്‌സി എം 40 ല്‍ കണ്ടതിന് സമാനമായ പഞ്ച്‌ഹോള്‍ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. വിവോ എസ് 5 ചൈനയിലാണ് പുറത്തിറങ്ങിയത്.
8 ജിബി റാം + 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പുതുതായി അവതരിപ്പിച്ച വിവോ എസ് 5 വരുന്നത്. 8 ജിബി + 128 ജിബിയുള്ള വിവോ എസ് 5 ന്റെ അടിസ്ഥാന മോഡലിന് 2698 യുവാന്‍ വിലയുണ്ട്, ഇത് ഏകദേശം 27,650 രൂപയാണ്. 8 ജിബി റാം + 256 ജിബി സ്‌റ്റോറേജുള്ള ഫോണിന്റെ രണ്ടാമത്തെ അല്ലെങ്കില്‍ ടോപ്പ് എന്‍ഡ് മോഡല്‍ 2998 യുവാന്‍ വിലയില്‍ വരുന്നു, ഇത് ഏകദേശം 30,720 രൂപയാണ്. ഇന്ത്യയില്‍ ഈ വിലയില്‍ കമ്പനി കൃത്യമായി ഫോണ്‍ നല്‍കുമോയെന്ന് ഉറപ്പില്ല. പക്ഷേ സവിശേഷതകള്‍ കണക്കിലെടുക്കുമ്പോള്‍, അതിന്റെ മുന്‍ഗാമിയായ വിവോ എസ് 1 ന് സമാനമായ ഒരു മിഡ് റേഞ്ചറായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
6.44 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ, ഫുള്‍ എച്ച്ഡി + റെസല്യൂഷന്‍ 1080 പിക്‌സല്‍, 91.38 ശതമാനം സ്‌ക്രീന്‍ടുബോഡി അനുപാതം എന്നിവ വിവോ എസ് 5-ല്‍ കാണാം. ഡിസ്‌പ്ലേയുടെ മുകളില്‍ വലത് കോണില്‍ ഒരു പഞ്ച്‌ഹോള്‍ ഇരിക്കുന്നു. ഇത് കണ്ണുകള്‍ക്ക് സുരക്ഷിതമാണെന്നു ജര്‍മ്മന്‍ കമ്പനിയായ ടിയുവി റൈന്‍ലാന്‍ഡ് ഫോണിന്റെ ഡിസ്‌പ്ലേ വിലയിരുത്തി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 8 ജിബി റാമുമായി എത്തുന്ന മോഡലിന് 2.3 ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 712 ഒക്ടാ കോര്‍ പ്രോസസറും മൈക്രോ എസ്ഡി കാര്‍ഡ് വഴി വികസിപ്പിക്കാന്‍ കഴിയുന്ന 256 ജിബി വരെ സ്‌റ്റോറേജുമാണുള്ളത്.
മുന്‍വശത്ത് ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള വിവോ എസ് 5, ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പ്, എല്‍ഇഡി ഫ്‌ലാഷ് എന്നിവ ഉള്‍ക്കൊള്ളുന്നു. മൂന്ന് ക്യാമറ സെന്‍സറുകളും ഒരു എല്‍ഇഡി ഫ്‌ലാഷും ഡയമണ്ട് ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളില്‍ ഒരുമിച്ച് ചേര്‍ക്കുമ്പോള്‍ നാലാമത്തെ ക്യാമറ സെന്‍സര്‍ മൊഡ്യൂളിന് താഴെ സ്ഥാപിച്ചിരിക്കുന്നു. ക്വാഡ് ക്യാമറ സജ്ജീകരണത്തില്‍ 48 എംപി പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 5 എംപി ഡെപ്ത് സെന്‍സര്‍, 2 എംപി മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു.
സെല്‍ഫികള്‍ക്കായി, ഫോണ്‍ 32 എംപി ക്യാമറ മുന്‍വശത്ത് കൊണ്ടുവരുന്നു. ആന്‍ഡ്രോയിഡ് 9 അടിസ്ഥാനമാക്കി പുതിയ ഫണ്‍ടച്ച് ഒഎസിലാണ് ഇതു പ്രവര്‍ത്തിപ്പിക്കുന്നത്. 22.5വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4,010 എംഎഎച്ച് ബാറ്ററിയാണ് ഫോണിനെ പിന്തുണയ്ക്കുന്നത്. വിവോ എസ് 5 ന്റെ മുന്‍ഗാമിയായ വിവോ എസ് 1-ന്, നിലവില്‍ 16,990 രൂപയാണ്.