ടിക്ടോകിന്‍റെ സ്വന്തം ഫോണ്‍ ഇറങ്ങി; വിലയും പ്രത്യേകതകളും

 ജിയാൻ‌ഗുവോ പ്രോ 3 സ്മാര്‍ട്ട്ഫോണ്‍ 6.39 എഫ്എച്ച്ഡി പ്ലസ് അമോലെഡ് സ്ക്രീന്‍ വലിപ്പത്തിലാണ് എത്തുന്നത്. റാം ശേഷി 12 ജിബിയാണ്. സ്‌നാപ്ഡ്രാഗൺ 855 പ്ലസ്, ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള സ്മാർട്ടിസൻ ഒഎസ് 3.0 എന്നിവ പ്രധാന ഫീച്ചറുകളാണ്. 

TikTok-owner Bytedance reveals its first smartphone

ബിയജിംഗ്: ഫേസ്ബുക്കിനെപ്പോലും പിന്നിലാക്കി മുന്നേറുന്ന വീഡിയോ പ്ലാറ്റ്ഫോം ടിക്ടോകിന്‍റെ ഉടമസ്ഥരായ ചൈനീസ് കമ്പനി ബൈറ്റ്ഡാൻസ് സ്മാർട് ഫോണ്‍ അവതരിപ്പിച്ചു. ജിയാൻ‌ഗുവോ പ്രോ 3 എന്ന സ്മാര്‍ട്ട്ഫോണാണ് ബൈറ്റ്ഡാൻസ് അവതരിപ്പിച്ചത്.  ജിയാൻ‌ഗുവോ പ്രോ 3 സ്മാര്‍ട്ട്ഫോണ്‍ 6.39 എഫ്എച്ച്ഡി പ്ലസ് അമോലെഡ് സ്ക്രീന്‍ വലിപ്പത്തിലാണ് എത്തുന്നത്. റാം ശേഷി 12 ജിബിയാണ്. സ്‌നാപ്ഡ്രാഗൺ 855 പ്ലസ്, ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള സ്മാർട്ടിസൻ ഒഎസ് 3.0 എന്നിവ പ്രധാന ഫീച്ചറുകളാണ്. 

പ്രധാന ക്യാമറ 48 എംപി (ഐഎംഎക്സ് 586), 13 എംപി 123 ഡിഗ്രി അൾട്രാ വൈഡ്, 2x സൂമിനായി 8എംപി ടെലി, 5 എംപി മാക്രോ ലെൻസ്, മുൻവശത്ത് 20 എംപി ക്യാമറ എന്നിവ ഉൾപ്പെടുന്നതാണ് ക്യാമറ സിസ്റ്റം. ഫോണിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്. 3.5 എംഎം ഓഡിയോ ജാക്ക് ഇല്ല. 18W ഫാസ്റ്റ് ചാർജിങ്ങുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

48 എംപി പ്രധാന പിൻ ക്യാമറ സോണി IMX586 സെൻസറോടെയാണ് എത്തുന്നത്, 0.8μm പിക്‌സൽ വലുപ്പം, f / 1.75 അപേർച്ചർ, എൽഇഡി ഫ്ലാഷ്, 13 എംപി 1.12μm S5K3L6 123-ഡിഗ്രി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2x സൂമിനൊപ്പം 8 എംപി OV8856 ടെലിഫോട്ടോ ലെൻസ്, 5 എംപി S5K5E9 സൂപ്പർ മാക്രോ 2cm മാക്രോയ്ക്കുള്ള ക്യാമറ എന്നിവയാണ് പിന്നിലെ ക്യാമറകളുടെ പ്രത്യേകതകള്‍. മുന്നില്‍ സെല്‍ഫിക്കായി എഫ് / 2.0 അപേർച്ചറുള്ള 20 എംപി മുൻ ക്യാമറയാണ് ഉള്ളത്.

പ്രോ 3 കറുപ്പ്, വെള്ള, പച്ച നിറങ്ങളിലാണ് വരുന്നത്. 128 ജിബി സ്റ്റോറേജ് പതിപ്പുള്ള 8 ജിബി റാമിന് 2899 യുവാൻ ( ഏകദേശം 29,125 രൂപ), 256 ജിബി സ്റ്റോറേജ് പതിപ്പിനൊപ്പം 8 ജിബി റാം 3199 യുവാൻ (ഏകദേശം 32,140 രൂപ.) ടോപ്പ് എൻഡ് 12 ജിബി റാമിന് 256 ജിബി സ്റ്റോറേജ് പതിപ്പ് 3599 യുവാൻ (ഏകദേശം 36,160 രൂപ). നവംബര്‍ നാലുമുതല്‍ ഈ ഫോണുകള്‍ ചൈനീസ് വിപണിയില്‍ എത്തും. ഇന്ത്യ അടക്കമുള്ള വിപണിയിലെ വരവ് ഇപ്പോഴും നിശ്ചയിക്കപ്പെട്ടിട്ടില്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios