ഇന്ത്യയില്‍ ഗ്യാലക്‌സി എം 31 എസ് ഓഗസ്റ്റ് ആറിന് വില്‍പ്പന തുടങ്ങും; വിലയും സവിശേഷതകളുമിങ്ങനെ

മുന്‍വശത്ത്, 32 മെഗാപിക്‌സല്‍ ലെന്‍സ് ഉള്‍ക്കൊള്ളുന്ന ക്യാമറയാണ് ഫോണ്‍ അവതരിപ്പിക്കുന്നത്. 25വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 6000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.
 

The Galaxy M31S will go on sale in India on August 6

സാംസങ് ഗ്യാലക്‌സി എം 31 എസ് ഇന്ത്യയില്‍ പുറത്തിറക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കമ്പനി പുറത്തിറക്കിയ ഗ്യാലക്‌സി എം 31 ന്റെ പിന്‍ഗാമിയായാണിത്. ഗ്യാലക്‌സി എം 31 എസില്‍ നിരവധി പുതിയ സവിശേഷതകള്‍ ഉണ്ട്, കൂടാതെ 6000 എംഎഎച്ച് ബാറ്ററിയും 64 മെഗാപിക്‌സല്‍ ലെന്‍സ് അടിസ്ഥാനമാക്കിയുള്ള ക്വാഡ് ക്യാമറ സജ്ജീകരണവും ഉള്‍ക്കൊള്ളുന്നു. ഫോണ്‍ ആമസോണ്‍ എക്‌സ്‌ക്ലൂസീവ് ആയി പ്രഖ്യാപിച്ചു, ഇത് സാംസങ്ങിന്റെ വെബ്‌സൈറ്റിലൂടെയും വില്‍ക്കും.

6 ജിബി + 128 ജിബി അല്ലെങ്കില്‍ 8 ജിബി + 128 ജിബി റാം, സ്‌റ്റോറേജ് ഓപ്ഷനുകള്‍ ഉള്ള രണ്ട് വേരിയന്റുകളിലാണ് ഗ്യാലക്‌സി എം 31 എസ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് വേരിയന്റുകളും മിറാഷ് ബ്ലാക്ക്, മിറാഷ് ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ആഗസ്റ്റ് 6 ന് സാംസങ് ഗാലക്‌സി എം 31 എസ് ആമസോണ്‍ ഇന്ത്യ, സാംസങ് ഡോട്ട് കോം എന്നിവയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു. 19,999 രൂപയ്ക്ക് ഫോണ്‍ ലഭ്യമാണ്. 21,999 രൂപയാണ് ഉയര്‍ന്ന വിലയിലുള്ള മോഡലിന്റെ വില.

എം 31 എസ് ഫുള്‍ എച്ച്ഡി + റെസല്യൂഷനുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേ കൊണ്ടുവരുന്നു. ഇതിന് കേന്ദ്രീകൃതമായ പഞ്ച്‌ഹോള്‍ ഡിസ്‌പ്ലേയും പിന്നില്‍ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളുമുണ്ട്. ഒക്ടാകോര്‍ എക്‌സിനോസ് 9611 ടീഇ യും 8ജിബി വരെ റാമും ഉണ്ട്.

64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമാണ് ഓണ്‍ബോര്‍ഡിലെ ക്യാമറകള്‍. എഫ് / 2.2 അള്‍ട്രാവൈഡ് ആംഗിള്‍ ലെന്‍സുള്ള 12 മെഗാപിക്‌സല്‍ സെന്‍സര്‍, 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, എഫ് / 2.4 അപ്പേര്‍ച്ചറുള്ള 5 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ ഈ സജ്ജീകരണത്തിലെ മറ്റ് സെന്‍സറുകളില്‍ ഉള്‍പ്പെടുന്നു. മുന്‍വശത്ത്, 32 മെഗാപിക്‌സല്‍ ലെന്‍സ് ഉള്‍ക്കൊള്ളുന്ന ക്യാമറയാണ് ഫോണ്‍ അവതരിപ്പിക്കുന്നത്. 25വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 6000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios