ഗ്യാലക്‌സി എസ് 10 ലൈറ്റ് ഇന്ത്യയിലേക്ക്; പ്രത്യേകതകള്‍ ഇതൊക്കെ
ഗാലക്‌സി എസ് 10 ലൈറ്റിന് പിന്നില്‍ ഒരു ക്വാഡ് ക്യാമറ സിസ്റ്റം ഉണ്ടായിരിക്കും. 48 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ, 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറ, വിവിധതരം ടെലിഫോട്ടോ ക്യാമറ, 5 മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറ എന്നിവ പിന്‍ ക്യാമറകളില്‍ ഉള്‍പ്പെടുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു
ദില്ലി: ഏറെ പ്രത്യേകതകള്‍ നിറഞ്ഞ സാംസങ് ഗ്യാലക്‌സ് എസ് 10 ലൈറ്റ് ഇന്ത്യയിലെത്തുന്നതും കാത്തിരിക്കുകയായിരുന്നു സ്മാര്‍ട്ട് ഫോണ്‍ വിപണി. ഡിസംബര്‍ മാസത്തില്‍ സാംസങില്‍ നിന്ന് ഗാലക്‌സി നോട്ട് 10 ലൈറ്റ്, ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി എ 51 എന്നിവ ഇന്ത്യയില്‍ വിപണിയിലെത്തുമെന്നായിരുന്നു സൂചന. സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്, ഗാലക്‌സി എസ് 10 ലൈറ്റ് എന്നിവയുടെ അവതരണം ജനുവരി പകുതി വരെ വൈകിയതായാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗാലക്‌സി നോട്ട് 10 ലൈറ്റില്‍ ഗ്ലാസ് ബാക്ക് ഡിസൈനും ട്രിപ്പിള്‍ റിയര്‍ ക്യാമറ സിസ്റ്റവും ഉള്‍പ്പെടാം. സെല്‍ഫികള്‍ക്കായി, ഫോണിന് 32 മെഗാപിക്‌സല്‍ ക്യാമറ ഉണ്ടായിരിക്കാം. എക്‌സിനോസ് 9810 ചിപ്‌സെറ്റ് നല്‍കുന്ന ഈ ഫോണിന് 6 ജിബി റാമും ലഭിക്കും. നോട്ട് 10 ലൈറ്റിന് 3100 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നോട്ട് 10 ലൈറ്റിന്റെ ഡിസ്‌പ്ലേ 6.5 ഇഞ്ച് മുതല്‍ 6.7 ഇഞ്ച് വരെ വലുപ്പത്തില്‍ വ്യത്യാസപ്പെടാം, ഒപ്പം ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് ഉള്‍പ്പെടുത്തുമെന്നാണു സൂചന.
അതേസമയം, ഗാലക്‌സി എസ് 10 ലൈറ്റിന് പിന്നില്‍ ഒരു ക്വാഡ് ക്യാമറ സിസ്റ്റം ഉണ്ടായിരിക്കും. 48 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ, 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറ, വിവിധതരം ടെലിഫോട്ടോ ക്യാമറ, 5 മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറ എന്നിവ പിന്‍ ക്യാമറകളില്‍ ഉള്‍പ്പെടുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍വശത്ത് സെല്‍ഫികള്‍ക്കായി 32 മെഗാപിക്‌സല്‍ ക്യാമറ ഉണ്ടായിരിക്കും.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്‌സെറ്റ് ഉള്‍ക്കൊള്ളുന്ന എസ് 10 ലൈറ്റ്, 8 ജിബി റാമും 128 ജിബി സ്‌റ്റോറേജും സ്റ്റാന്‍ഡേര്‍ഡായി വരാം. 45വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സിസ്റ്റത്തിനുള്ള പിന്തുണയുള്ള 4500 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ സവിശേഷത. ഡിസ്‌പ്ലേയ്ക്ക് 6.7 ഇഞ്ച് അളക്കാനും ഒരു ഫുള്‍ എച്ച്ഡി + അമോലെഡ് പാനല്‍ ഉപയോഗിക്കാനും കഴിയും.