ഗാലക്‌സി എം40-യുടെ വിലയില്‍ ഇടിവ്, എം50-ന് വഴിമാറാന്‍ ഒരുങ്ങുന്നതായി സൂചന

സാംസങ് ഗാലക്‌സി എം 40 ന്റെ വിലയില്‍ വന്‍ ഇടിവ്. ഇതിന് കാരണം സാംസങ് ഗാലക്‌സി എം 50 ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ തന്നെയാണ്. 

Samsung Galaxy M40 gets cheaper in India

സാംസങ് ഗാലക്‌സി എം 40 ന്റെ വിലയില്‍ വന്‍ ഇടിവ്. ഇതിന് കാരണം സാംസങ് ഗാലക്‌സി എം 50 ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ തന്നെയാണ്. ഫോണിന്റെ വിലയില്‍ 1,700 രൂപയാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്. ഗാലക്‌സി എം 40 ഇപ്പോള്‍ ഇന്ത്യയില്‍ 18,790 രൂപയ്ക്ക് ലഭ്യമാണ്. 19,990 രൂപയ്ക്കാണ് ഇത് സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പ്രീമിയം സെഗ്മെന്റിലാണ് ഗാലക്‌സി ഫോണുകളെ പ്രത്യേകിച്ച് എം സീരിസിലെ സ്മാര്‍ട്ട് ഡിവൈസിനെ സാംസങ് അവതരിപ്പിച്ചതെങ്കിലും അതില്‍ നിന്നും മാറി നിന്നുള്ള പെര്‍ഫോമന്‍സായിരുന്നു എം-40ന്റേത്. 

പ്രീമിയം സെഗ്മെന്റില്‍ നിന്നും ബജറ്റ് ക്യാമറ എന്ന വിശേഷണമായിരുന്നു എം-40ന് സാംസങ്ങ് നല്‍കിയത്. പക്ഷേ, കാലിടറിയെന്നു പറഞ്ഞാല്‍ മതിയല്ലോ- ! ഇപ്പോള്‍ എം-40ന് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത് ഒരു സ്ഥിരമായ വിലക്കുറവല്ല എന്നത് ശ്രദ്ധേയമാണ്. 

നവംബര്‍ 30 വരെയാണ് ഈ വിലക്കിഴിവുള്ളത്. അതുവരെ 18,790 രൂപയ്ക്ക് കുറഞ്ഞ വിലയ്ക്ക് എം-40 വില്‍ക്കും. ആറ് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള ഒറ്റ വേരിയന്റില്‍ മാത്രമാണ് ഗാലക്‌സി എം 40 വില്‍ക്കുന്നത്. ഇത് ഓഫ്‌ലൈന്‍ സ്‌റ്റോറില്‍ മാത്രമേ ലഭ്യമാകൂ എന്നാണ് റിപ്പോര്‍ട്ട്.

ഗാലക്‌സി എം ലൈനപ്പില്‍ വന്ന 40-ന് ചില പോരായ്മകള്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഗാലക്‌സി എം 30, ഗാലക്‌സി എം 20 എന്നിവ നന്നായി വിറ്റുപോയത് അതിന്റെ മികച്ച ഗുണനിലവാരവും പ്രീമിയം സെഗ്മെന്റ് ഫോണ്‍ എന്ന വിശേഷണവും കൊണ്ടാണ്. എന്നാല്‍, ബജറ്റ് ലവലിലാണ് എം 40-നെ സാംസങ്ങ് കളത്തിലിറക്കിയത്. അമോലെഡ് ഡിസ്‌പ്ലേ ഇല്ലാതെ, ഹെഡ്‌ഫോണ്‍ ജാക്ക് ഉപേക്ഷിച്ച്, ബാറ്ററി പവര്‍ വെട്ടിച്ചുരുക്കിയാണ് എം-40 വിപണിയിലെത്തിയത്. അതുകൊണ്ടു തന്നെ എം സീരിസിലെ ഏറ്റവും താഴ്ന്ന ഫോണ്‍ എന്ന ഖ്യാതി ഉണ്ടാക്കിയതുകൊണ്ട് ഇതിന്റെ വില്‍പ്പനയിലും കാര്യമായ മുരടിപ്പ് ഇന്ത്യയില്‍ അനുഭവപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇതു കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സാംസങ് തീരുമാനിച്ചതെന്നറിയുന്നു. 

കാര്യമിങ്ങനെയാണെങ്കിലും ഇപ്പോഴത്തെ വിലക്കുറവില്‍ വാങ്ങാന്‍ പറ്റിയ ഒരു സ്മാര്‍ട്ട് ഫോണ്‍ തന്നെയാണ് എം 40. ഇതിന്റെ സവിശേഷതയിലേക്കൊന്നു നോക്കാം. ഗാലക്‌സി എം 40 ന് 6.3 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേയുണ്ട്. സ്‌ക്രീനില്‍ 16 എംപി സെല്‍ഫി ഷൂട്ടര്‍ ഉള്‍പ്പെടുന്ന പഞ്ച്‌ഹോള്‍ ക്യാമറ ഫോണില്‍ ഉള്‍പ്പെടുന്നു. 32 എംപി പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രാവൈഡ് ലെന്‍സ്, 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിങ്ങനെ മൂന്ന് ക്യാമറകളുണ്ട്. 6 ജിബി റാമും 128 ജിബി സ്‌റ്റോറേജും ജോടിയാക്കിയ സ്‌നാപ്ഡ്രാഗണ്‍ 675 ചിപ്‌സെറ്റാണ് ഈ സാംസങ് ഫോണിന്റെ കരുത്ത്. അതിവേഗ ചാര്‍ജിംഗ് പിന്തുണയുള്ള 3,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പിന്തുണ.

Latest Videos
Follow Us:
Download App:
  • android
  • ios