റെഡ്മി കെ30യിലും ക്യാമറ ഹമ്പെന്ന് സൂചന, നേരിടുന്നത് വണ്‍പ്ലസിന്റെ വെല്ലുവിളിയെ

ആപ്പിളും ഗൂഗിളും അവരുടെ ഏറ്റവും പുതിയ ഫോണുകളില്‍ വലിയ ചതുരാകൃതിയിലുള്ള ക്യാമറകളുടെ കൂട്ടത്തെ അവതരിപ്പിച്ചത് അടുത്തിടെയാണ്. ഇപ്പോഴിതാ അതിന്റെ ചുവടുപിടിച്ച്, ഷവോമിയും അത്തരം ക്യാമറ ഹമ്പ് അവതരിപ്പിക്കുന്നു.

Redmi K30 to get big circular quad rear cameras

ആപ്പിളും ഗൂഗിളും അവരുടെ ഏറ്റവും പുതിയ ഫോണുകളില്‍ വലിയ ചതുരാകൃതിയിലുള്ള ക്യാമറകളുടെ കൂട്ടത്തെ അവതരിപ്പിച്ചത് അടുത്തിടെയാണ്. ഇപ്പോഴിതാ അതിന്റെ ചുവടുപിടിച്ച്, ഷവോമിയും അത്തരം ക്യാമറ ഹമ്പ് അവതരിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ലീക്ക് ചെയ്ത വീഡിയോകള്‍ ടെക്കികള്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ഷവോമിയുടെ കെ-30ക്ക് മുന്നേ ഇത്തരമൊരു ക്യാമറ ഹമ്പിനെ വിപണിയിലെത്തിക്കാന്‍ വണ്‍പ്ലസും ശ്രമിക്കുന്നതായി സൂചനയുണ്ട്. 

വണ്‍പ്ലസ് 7 ടി വൃത്താകൃതിയിലുള്ള ക്യാമറ ഹമ്പാണ് അവതരിപ്പിക്കുന്നത്. വണ്‍പ്ലസിന്റെ വലിയ എതിരാളികളായ ഷവോമി, ഡിസംബറില്‍ വണ്‍പ്ലസ് ഫോണുകള്‍ക്ക് മറുപടിയായി റെഡ്മി കെ 30 കൊണ്ടുവരുന്നുവെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലും ഇത്തരമൊരു ഫോണ്‍ ഹമ്പായിരിക്കും ഉണ്ടായിരിക്കുകയെന്നാണ് സൂചന. റെഡ്മി കെ 30 ന്റെ ചില ചോര്‍ന്ന വീഡിയോകള്‍ ഇതാണ് വെളിപ്പെടുത്തുന്നത്. 

ലളിതമായി പറഞ്ഞാല്‍, ഇത് ഒരു ഷവോമി ഫോണിലും ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ക്യാമറ ഡിസൈനാണ് കാണിക്കുന്നത്. നാല് ക്യാമറകള്‍ ലംബമായി അടുക്കിയിരിക്കുന്ന ഒരു വലിയ വൃത്താകൃതിയിലുള്ള ക്യാമറ ഹമ്പാണ് കെ 30-ല്‍ ഷവോമി കൊണ്ടുവരിക. ഫോണിന്റെ പിന്‍ഭാഗത്തിന്റെ മുകളിലെ പകുതി ക്യാമറ ഹമ്പ് എടുത്തിരിക്കുന്ന വിധത്തിലാണ് ഡിസൈന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നോക്കിയ ലൂമിയ 1020 ന് സമാനമായ ഡിസൈനാണ് ഇത്. 

64 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറ സജ്ജീകരണം റെഡ്മി കെ 30 അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. റെഡ്മി നോട്ട് 8 പ്രോയില്‍ 64 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയുള്ള ക്വാഡ് ക്യാമറ സജ്ജീകരണവും ഉള്ളതില്‍ അതിശയിക്കാനില്ല. എന്നിരുന്നാലും, റെഡ്മി നോട്ട് 8 പ്രോയില്‍ നിന്ന് വ്യത്യസ്തമായി റെഡ്മി കെ 30 ന് വൈഡ് ആംഗിള്‍ ക്യാമറ, ടെലിഫോട്ടോ ക്യാമറ, മാക്രോ ക്യാമറ എന്നിവയും പ്രധാന 64 മെഗാപിക്‌സല്‍ ക്യാമറയും ഉള്‍പ്പെട്ടേക്കാം.

റെഡ്മി കെ 30 നെക്കുറിച്ച് നിലവിലുള്ള വിവരങ്ങള്‍ അനുസരിച്ച് ഫോണിന് മുന്‍വശത്തുള്ള ഇരട്ട ദ്വാരങ്ങള്‍ ക്യാമറകളുണ്ടെന്ന് സൂചിപ്പിക്കുന്നു. സാംസങ് ഗാലക്‌സി എസ് 10 ഇയ്ക്ക് സമാനമായ സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറുമായാണ് റെഡ്മി കെ 30 വരുന്നതെന്നും ഈ ലീക്ക് സൂചിപ്പിക്കുന്നു. ക്വാല്‍കോമില്‍ നിന്നുള്ള സ്‌നാപ്ഡ്രാഗണ്‍ 855 സീരീസ് ചിപ്പുകള്‍ക്ക് ശേഷം നിലവില്‍ ഏറ്റവും ശക്തമായ രണ്ടാമത്തെ ചിപ്‌സെറ്റാണ് റെഡ്മി കെ 30 ന്. അല്‍പ്പം കൂടുതല്‍ കരുത്തുറ്റ സ്‌നാപ്ഡ്രാഗണ്‍ 730 ജി ചിപ്‌സെറ്റാണ് ഇതിനു ഷവോമി നല്‍കുന്നത്. 2020 ന്റെ തുടക്കത്തില്‍ ഇത് ഇന്ത്യയില്‍ വരാം.

പ്രതീകാത്മക ചിത്രം: Redmi k2 pro

Latest Videos
Follow Us:
Download App:
  • android
  • ios