സി സീരീസില്‍ കൂടുതല്‍ ഫോണുകളുമായി റിയല്‍മീ; സി 15, സി12 ഉടന്‍ ഇന്ത്യയില്‍

റിയല്‍മീ ഇന്ത്യ പോസ്റ്റ് ചെയ്ത ട്വീറ്റില്‍, രണ്ട് സി സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യയില്‍ എത്തുമെന്നതിനു വ്യക്തമായ സൂചനകളുണ്ട്. എന്നാല്‍, ലോഞ്ചിങ് തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, 

Realme teases C15 C12 will launch in India soon

പുതിയ സി സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിയല്‍മീ. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ആരംഭിച്ച സി 11 നോടൊപ്പം പുതിയതായി സി 15, സി 12 എന്നിവ വരുമെന്നാണ് സൂചന. ഒന്നിലധികം ബെഞ്ച്മാര്‍ക്കിംഗ് ലിസ്റ്റിംഗുകള്‍ വിശ്വസിക്കാമെങ്കില്‍ റിയല്‍മീ സി 15 ഇന്തോനേഷ്യയില്‍ വാങ്ങാന്‍ ഇതിനകം തന്നെ ലഭ്യമാണ്. ലിസ്റ്റിംഗുകളില്‍, സി 12 ഇന്ത്യയുടെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) വെബ്‌സൈറ്റിലും അവതരിപ്പിച്ചിരിക്കുന്നു. അതിനാല്‍, അടുത്തിടെ പുനര്‍നിര്‍മ്മിച്ച റിയല്‍മീ സി സീരീസ് ഇന്ത്യയില്‍ റിയല്‍മീ സി 12, റിയല്‍മീ സി 15 എന്നിവയുടെ ലോഞ്ച് ഉടന്‍ കാണും.

റിയല്‍മീ ഇന്ത്യ പോസ്റ്റ് ചെയ്ത ട്വീറ്റില്‍, രണ്ട് സി സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യയില്‍ എത്തുമെന്നതിനു വ്യക്തമായ സൂചനകളുണ്ട്. എന്നാല്‍, ലോഞ്ചിങ് തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ ടീസര്‍ ഉള്ളത് കണക്കിലെടുക്കുമ്പോള്‍ അത് വളരെ ദൂരെയായിരിക്കില്ലെന്നു തന്നെ അനുമാനിക്കാം. സി സീരീസ് 'ഒരു ലക്ഷ്യത്തോടെയാണ്' ആരംഭിച്ചതെന്നും കമ്പനി വ്യക്തമാക്കി. അത് 'മികച്ച ഇന്‍ക്ലാസ് സവിശേഷതകളും ഓരോ ഇന്ത്യക്കാരനും യഥാര്‍ത്ഥ അനുഭവവും പ്രദാനം ചെയ്യുക' എന്ന ലക്ഷ്യത്തോടെയും എത്തിയിരിക്കുന്നു. 

18വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 6000 എംഎഎച്ച് ബാറ്ററി വഹിക്കുന്ന കമ്പനിയുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് റിയല്‍മീ സി 15. അതേ 6000 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നതിനായി റിയല്‍മീ സി 12 റിയല്‍മീ സി 15 ന്റെ ചുവടുപിടിക്കും, എന്നാലും 10വാട്‌സ് ചാര്‍ജിംഗ് മാത്രമേ ഇതിനു കാണു. ഗീക്ക്‌ബെഞ്ച് 5 ലിസ്റ്റിംഗ് അനുസരിച്ച് റിയല്‍മീ സി 15 ന് മീഡിയടെക് ഹെലിയോ ജി 35 പ്രോസസറാണുള്ളത്, ഇത് റിയല്‍മീ സി 11 ന് ശക്തി നല്‍കുകയും റിയല്‍മീ സി 12 പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. റിയല്‍മീ അതിന്റെ പുതിയ സി സീരീസിലെ പ്രകടനത്തെ സമാന പ്രോസസ്സറുമായി സമന്വയിപ്പിക്കുന്നുണ്ടെങ്കിലും മറ്റ് കാര്യങ്ങളില്‍ വ്യത്യാസങ്ങളുണ്ടാകും.

ഉദാഹരണത്തിന്, അണ്‍ലോക്കിംഗിനും സെറ്റിങ്‌സുകള്‍ക്കുമായി ഫേഷ്യല്‍ സ്‌കാനിംഗിനെയും പരമ്പരാഗത പാസ്‌വേഡുകളെയും മാത്രം ആശ്രയിക്കുന്ന റിയല്‍മീ സി 11 ല്‍ നിന്ന് വ്യത്യസ്തമായി റിയല്‍മീ സി 15 ന് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. ഇത് സ്മാര്‍ട്ട്‌ഫോണിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ബയോമെട്രിക് സുരക്ഷയുടെ ഒരു അധിക പാളി ചേര്‍ക്കും. റിയല്‍മീ സി 11 ല്‍ നിന്ന് റിയല്‍മീ സി 15 നെ വേറിട്ടു നിര്‍ത്തുന്ന മറ്റൊരു വശം പിന്നിലെ അധിക മൂന്നാമത്തെ സെന്‍സറാണ്. റിയല്‍മീ സി 11 ന് അതിന്റെ പിന്നില്‍ രണ്ട് ക്യാമറകള്‍ മാത്രമേയുള്ളൂ.

റിയല്‍മീ സി 11, റിയല്‍മീ സി 15 എന്നിവയുടെ മിശ്രിതമായിരിക്കും റിയല്‍മീ സി 12. റിയല്‍മീ സി 12 നെക്കുറിച്ച് വളരെയധികം അറിവില്ല, പക്ഷേ ലഭ്യമായതനുസരിച്ച് 6000 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഹീലിയോ ജി 35 പ്രോസസര്‍, ആന്‍ഡ്രോയിഡ് 10 ഒഎസ്, 3 ജിബി റാം എന്നിവ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടായിരിക്കുമെന്ന് സൂചന നല്‍കി. സി 12 ന് വാട്ടര്‍ ഡ്രോപ്പ്‌നോച്ച് എച്ച്ഡി + ഡിസ്‌പ്ലേയും പിന്നില്‍ മൂന്ന് ക്യാമറകളും ഉണ്ടാകുമെന്നു വ്യക്തമാണ്. എന്തായാലും വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

Latest Videos
Follow Us:
Download App:
  • android
  • ios