റിയല്‍മീ ഫോണുകള്‍ വീണ്ടും വിതരണം ആരംഭിക്കുന്നു, വില്‍പ്പനയും തുടങ്ങി

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ശനിയാഴ്ച മുതല്‍ 'ധാരാളം ഓര്‍ഡറുകള്‍' നേടിയതായി റിയല്‍മീ പ്രസ്താവനയില്‍ പറഞ്ഞു. കമ്പനിയുടെ ഏറ്റവും പുതിയ റിയല്‍മീ 6, റിയല്‍മീ 6 പ്രോ എന്നിവ ഇപ്പോള്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നു. 

Realme started delivering smartphones in Orange, Green zones

മുംബൈ: ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനത്തെത്തുടര്‍ന്ന്, സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ആക്‌സസറികള്‍ക്കുമായുള്ള വില്‍പ്പനയും സേവനങ്ങളും പുനരാരംഭിച്ചതായി റിയല്‍മീ ഇന്ത്യ. കമ്പനിയുടെ സ്വന്തം ഓണ്‍ലൈന്‍ സ്‌റ്റോര്‍, ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയുള്‍പ്പെടെ പ്രധാന ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ റിയല്‍മീ സ്മാര്‍ട്ട്‌ഫോണുകളും മറ്റ് ഉല്‍പ്പന്നങ്ങളും ഇപ്പോള്‍ ലഭ്യമാണ്. കൂടാതെ കോവിഡ് 19 അനുബന്ധ പാരാമീറ്ററുകളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച ഓറഞ്ച്, ഗ്രീന്‍ സോണുകളിലെ ഓഫ്‌ലൈന്‍ ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തിക്കും.

ഓണ്‍ലൈന്‍ ഓര്‍ഡറിംഗും ഓഫ്‌ലൈന്‍ വാങ്ങലും പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, നിലവിലുള്ള സ്മാര്‍ട്ട്‌ഫോണുകളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും വിതരണം കഴിയുന്ന മുറയ്‌ക്കേ മാത്രമേ ഇവ ഉപയോക്താക്കള്‍ക്ക് എത്തിക്കുകയുള്ളുവെന്ന് റിയല്‍മീ അറിയിച്ചു. സ്മാര്‍ട്ട്‌ഫോണുകളുടെ ഉല്‍പാദനം പുനരാരംഭിച്ചിട്ടില്ലാത്തതിനാലും സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ ലഭ്യമല്ലാത്തതും പ്രശ്‌നമാണ്. റിയല്‍മീ നര്‍സോ, റിയല്‍മീ 6 സീരീസ് അനുവദനീയമാണെങ്കില്‍ മുന്‍ഗണനയോടെ നിര്‍മ്മിക്കാന്‍ കമ്പനി ഒരുങ്ങുന്നു. ഗ്രേറ്റര്‍ നോയിഡയിലെ ഓപ്പോയുടെ ഫാക്ടറിയിലാണ് റിയല്‍മീ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കുന്നത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ശനിയാഴ്ച മുതല്‍ 'ധാരാളം ഓര്‍ഡറുകള്‍' നേടിയതായി റിയല്‍മീ പ്രസ്താവനയില്‍ പറഞ്ഞു. കമ്പനിയുടെ ഏറ്റവും പുതിയ റിയല്‍മീ 6, റിയല്‍മീ 6 പ്രോ എന്നിവ ഇപ്പോള്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നു. അതേസമയം, നര്‍സോ സീരീസ് ലോഞ്ച് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരുന്നു, ഇനിയും ഫ്‌ലിപ്പ്കാര്‍ട്ടില്‍ പട്ടികപ്പെടുത്തിയിട്ടില്ല. മാര്‍ച്ച് 26 ന് റദ്ദാക്കിയതിന് ശേഷം ഏപ്രില്‍ 17 നാണ് നാര്‍സോ സീരീസ് ലോഞ്ച് നേരത്തെ നിശ്ചയിച്ചിരുന്നത്.

ഫിസിക്കല്‍ സ്‌റ്റോറുകള്‍ക്കായുള്ള സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഓറഞ്ച്, ഗ്രീന്‍ സോണുകളിലെ സേവന കേന്ദ്രങ്ങള്‍ ആരംഭിച്ചതായും റിയല്‍മീ പറഞ്ഞു. ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു എന്നിവയുള്‍പ്പെടെ എല്ലാ മെട്രോപൊളിറ്റന്‍ നഗരങ്ങളും റെഡ് സോണിന് കീഴില്‍ വരുന്നു. കൂടാതെ മൊബൈല്‍ ഫോണുകള്‍ പോലുള്ള അവശ്യേതര വസ്തുക്കളുടെ വില്‍പ്പനയ്ക്ക് പരിമിതമായ അനുമതികള്‍ മാത്രമാണുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios