'ഫേസ്ബുക്കിന് വേണ്ടിയാണോ ഈ പണി'; വണ്‍പ്ലസ് ഫോണുകള്‍ ആരോപണ നിഴലില്‍

വണ്‍പ്ലസ് നോര്‍ഡ്, വണ്‍പ്ലസ് 8, വണ്‍പ്ലസ് 8പ്രോ എന്നിവയില്‍ കണ്ടെത്തിയിരിക്കുന്ന ഫേസ്ബുക്ക് ബ്ലോട്ട് വെയറുകള്‍ ഡിലീറ്റു ചെയ്യാനാവില്ല എന്നാണ് വിവിധ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

OnePlus faces flak from users over Facebook bloatware in Nord OP 8 Report

വണ്‍പ്ലസ് കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ ഫോണുകള്‍ സംബന്ധിച്ച് ആരോപണം.  ഫെയ്‌സ്ബുക്കിന്റെ ബ്ലോട്ട്‌വെയര്‍ ഒളിച്ചു കടത്തുന്നതാണ് വണ്‍പ്ലസ് പുതിയ ഫോണുകളായ നോര്‍ഡ്, വണ്‍പ്ലസ് 8, വണ്‍പ്ലസ് 8 പ്രോ എന്നിവ വഴിയെന്നാണ് ആരോപണം.

വണ്‍പ്ലസ് നോര്‍ഡ്, വണ്‍പ്ലസ് 8, വണ്‍പ്ലസ് 8പ്രോ എന്നിവയില്‍ കണ്ടെത്തിയിരിക്കുന്ന ഫേസ്ബുക്ക് ബ്ലോട്ട് വെയറുകള്‍ ഡിലീറ്റു ചെയ്യാനാവില്ല എന്നാണ് വിവിധ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പല ആന്‍ഡ്രോയിഡ് ഫോണുകളിലും ബ്ലോട്ട്‌വെയറുകള്‍ ലഭ്യമാണ്. വണ്‍പ്ലസ് പുതിയ ഫോണുകളില്‍ ഫേസ്ബുക്ക് പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല. എന്നാല്‍ സെറ്റിങ്‌സില്‍ നിങ്ങള്‍ ഫെയ്‌സ്ബുക് എന്നു സേര്‍ച്ച് ചെയ്താല്‍ മൂന്ന് ആപ്പുകള്‍ കാണിക്കും.

ഫേസ്ബുക്ക് ആപ് ഇന്‍സ്റ്റാള്‍ ചെയ്‌തോ ഇല്ലയോ എന്നതു പ്രശ്‌നമല്ല  ഫേസ്ബുക്ക് സാന്നിധ്യം ഫോണിലുണ്ടാകും  എന്നാണ് ഉയരുന്ന ആരോപണം. ഇത് ഫോണിന്റെ ഉടമയ്ക്ക് ഡിലീറ്റു ചെയ്യാനാവില്ല. വ്യക്തികളുടെ ചെയ്തികളിലേക്ക് ഒളിഞ്ഞുനോക്കാന്‍ അവസരം ഒരുക്കും എന്നാണ് ആരോപണം. ഫേസ്ബുക്കിനെ ഇഷ്ടമല്ലാത്ത ഒരു വ്യക്തി വണ്‍പ്ലസിന്‍റെ മുകളില്‍ പരാമര്‍ശിച്ച മോഡലുകള്‍ വാങ്ങിയാല്‍ ഫേസ്ബുക്കിനെ കൂടെ കൊണ്ടു നടക്കേണ്ടിവരുമെന്നാണ് ഉയരുന്ന ആരോപണം. 

ഫേസ്ബുക്ക് സര്‍വീസസ്, ഫെയ്‌സ്ബുക് ആപ് മാനേജര്‍, ഫെയ്‌സ്ബുക് ആപ് ഇന്‍സ്റ്റാളര്‍ എന്നിവയാണ് തങ്ങളുടെ ഓക്‌സിജന്‍ ഒഎസിലേക്ക് വണ്‍പ്ലസ് തിരുകി കയറ്റിയിരിക്കുന്ന ആപ്പുകള്‍. ഫേസ്ബുക്ക് ആഗ്രഹിക്കാത്തവര്‍ക്ക് ഇത് നീക്കം ചെയ്യാനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഇതില്‍ വണ്‍പ്ലസ് പ്രതികരണം ഇതുവരെ വന്നിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios