നോക്കിയ G60 5ജി ഇന്ത്യയില്‍; കിടിലന്‍ വിലയും പ്രത്യേകതയും ഇങ്ങനെ

ഒരു ട്രിപ്പിൾ ക്യാമറ മൊഡ്യൂളാണ് പിൻഭാഗത്തുള്ളത്.  ഇതില്‍ 5 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസര്‍, പ്രൈമറി 50 മെഗാപിക്സൽ സെൻസര്‍, 2 മെഗാപിക്സൽ ഡെപ്ത് സെൻസര്‍ എന്നിവ ഉള്‍പ്പെടുന്നു. 

Nokia G60 5G smartphone  launched in India Check price

ദില്ലി: നോക്കിയ G60 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. മിഡ് റേഞ്ച് ഫോൺ നവംബർ 8 മുതൽ വില്‍പ്പനയ്ക്ക് ലഭ്യമാകും. നോക്കിയ G60 സ്മാര്‍ട്ട്ഫോണിന് 32,999 രൂപയാണ് വില, എന്നാൽ ഒരു തുടക്ക ഓഫര്‍ നോക്കിയ നല്‍കുന്നത് പ്രകാരം പ്രീബുക്കിംഗ് ചെയ്യുന്നവര്‍ക്ക് 29,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ലഭിക്കും.  ഇതിനൊപ്പം 3,599 രൂപ വിലയുള്ള നോക്കിയയുടെ പവർ ഇയർബഡ്‌സ് ലൈറ്റും നിങ്ങൾക്ക് ലഭിക്കും.

ബ്ലാക്ക്, ഐസ് കളർ വേരിയന്റുകളിൽ വരുന്ന സ്മാർട്ട്‌ഫോൺ നോക്കിയയുടെ ഔദ്യോഗിക സ്റ്റോറിൽ നിന്ന് വാങ്ങാം. G60 5ജിക്ക്  6.5 ഇഞ്ച് ഫുള്‍ HD+ ഡിസ്‌പ്ലേയാണ് ഉള്ളത്. 120 ഹെര്‍ട്സ് ആണ് സ്ക്രീന്‍റെ റീഫ്രഷ് നിരക്ക്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ സ്മാര്‍ട്ട് ഫോണിന് കരുത്ത് നല്‍കുന്നത് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 695 5 ജി SoC ചിപ്പാണ്.

മൂന്ന് വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ ആൻഡ്രോയിഡ് സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്ന ഫോണിന്‍റെ ഇന്‍റര്‍ഫേസ് ആന്‍ഡ്രോയ്ഡ് 12 ആണ്. ഫോണിന് ഐപി 52 റേറ്റിംഗ് ഉണ്ട്, അതായത് പരിമിതമായ പൊടിപടലങ്ങളിൽ നിന്നും ആകസ്മികമായി വെള്ളം തെറിക്കുന്നതിനെതിരെയും   G60 5ജിക്ക് സംരക്ഷണം ലഭിക്കും.

ഒരു ട്രിപ്പിൾ ക്യാമറ മൊഡ്യൂളാണ് പിൻഭാഗത്തുള്ളത്.  ഇതില്‍ 5 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസര്‍, പ്രൈമറി 50 മെഗാപിക്സൽ സെൻസര്‍, 2 മെഗാപിക്സൽ ഡെപ്ത് സെൻസര്‍ എന്നിവ ഉള്‍പ്പെടുന്നു. മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്.

ഫോണിന് 4500 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്.  ഇത് രണ്ട് ദിവസം സ്റ്റാൻഡ്‌ബൈയിൽ നിലനിൽക്കുമെന്ന് നോക്കിയ അവകാശപ്പെടുന്നു. കൂടാതെ 20W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ബാറ്ററിക്കുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios