ഓപ്പോ റിനോ 3, ക്വാഡ് ക്യാമറകളുള്ള 3 പ്രോയും എത്തുന്നു, വിലയും, സവിശേഷതകളും ഇങ്ങനെ
ക്ലാസിക് ബ്ലൂ ഷേഡില്‍ ലഭ്യമായ പാന്റേണ്‍ പതിപ്പില്‍ റെനോ 3 പ്രോയും കമ്പനി പുറത്തിറക്കി. എന്നിരുന്നാലും, ഒരു പ്രത്യേക പതിപ്പ് ആയതിനാല്‍, ഫോണിന്റെ വില സാധാരണയുള്ളതിനേക്കാള്‍ അല്‍പ്പം കൂടുതലാണ്.
5ജി പിന്തുണയോടെ ഓപ്പോ റിനോ 3, റിനോ 3 പ്രോ എന്നിവ ചൈനയില്‍ അവതരിപ്പിച്ചു. വൈകാതെ ഇത് ഇന്ത്യയിലുമെത്തും. ഫോണുകളില്‍ ക്വാഡ് ക്യാമറകളും ഉയര്‍ന്ന നിലവാരമുള്ള മറ്റ് സാങ്കേതിക സവിശേഷതകളും ലഭിക്കും. രണ്ട് ഫോണുകളും അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു. റിനോ 3 പ്രോയ്ക്ക് ഒരു സ്‌നാപ്ഡ്രാഗണ്‍ 765 ജി സോസി ലഭിക്കുന്നു. റിനോ 3-ന് 8 ജിബി + 128 ജിബി എന്‍ട്രി വേരിയന്റിന് ഏകദേശം 34,000 രൂപയ്ക്ക് ലഭ്യമാകും. 12 ജിബി + 128 ജിബി റാമുള്ള ഹൈ എന്‍ഡ് വേരിയന്റിന് 36,999 രൂപയാകും വില.
8 ജിബി + 128 ജിബി റാമും സംഭരണവുമുള്ള എന്‍ട്രി വേരിയന്റിന് ഓപ്പോ റിനോ 3 പ്രോയ്ക്ക് ഏകദേശം 40,000 രൂപ വിലയുണ്ട്. 12 ജിബി + 256 ജിബി റാമും സ്‌റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് ഏകദേശം 45,000 രൂപയ്ക്കും ഓപ്പോ ലഭ്യമാക്കുന്നു. റെനോ 3 പ്രോയുടെ ഹൈ എന്‍ഡ് വേരിയന്റ് ജനുവരി 10 മുതല്‍ മാത്രമേ ലഭ്യമാകൂ. രണ്ട് ഫോണുകളും മിസ്റ്റി വൈറ്റ്, മൂണ്‍ നൈറ്റ് ബ്ലാക്ക്, സണ്‍റൈസ് ഇംപ്രഷന്‍, ബ്ലൂ സ്റ്റാര്‍റി നൈറ്റ് എന്നീ നാല് നിറങ്ങളില്‍ വരുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.
ക്ലാസിക് ബ്ലൂ ഷേഡില്‍ ലഭ്യമായ പാന്റേണ്‍ പതിപ്പില്‍ റെനോ 3 പ്രോയും കമ്പനി പുറത്തിറക്കി. എന്നിരുന്നാലും, ഒരു പ്രത്യേക പതിപ്പ് ആയതിനാല്‍, ഫോണിന്റെ വില സാധാരണയുള്ളതിനേക്കാള്‍ അല്‍പ്പം കൂടുതലാണ്. അതിനാല്‍ ,ഏകദേശം 42,000 രൂപ ഇതിനു നല്‍കേണ്ടി വരുമെന്നു കമ്പനി പറയുന്നു. ഈ വേരിയന്റിനായുള്ള വില്‍പ്പനയും ജനുവരി 10 ന് ആരംഭിക്കും.
സ്‌പെസിഫിക്കേഷനുകള്‍ക്കായി, ഓപ്പോ റിനോ 3-യാവട്ടെ 6.4 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേയില്‍ 20: 9 എന്ന അനുപാതത്തില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്‍പ്പെടെ 5 ജിയില്‍ എത്തുന്നു. മാലിജി 77 എംസി 9 ജിപിയുവിനൊപ്പം മീഡിയടെക് ഡൈമെന്‍സിറ്റി 1000 എല്‍ ചിപ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നതാണ് ഈ ഫോണ്‍. 12 ജിബി വരെ റാമും 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായാണ് ഇതിനുള്ളത്.
ക്യാമറകളുടെ കാര്യത്തില്‍, ഓപ്പോ റെനോ 3-യില്‍ 64 മെഗാപിക്‌സല്‍ ലെന്‍സ് ഉണ്ട്. ഒപ്പം 8 മെഗാപിക്‌സല്‍ 116 ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സും എഫ് / 2.2 അപ്പേര്‍ച്ചറും 2 മെഗാപിക്‌സല്‍ മാക്രോയും എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ മോണോ സെന്‍സറും ഉള്‍ക്കൊള്ളുന്നു. മുന്‍വശത്ത്, എഫ് / 2.4 അപ്പേര്‍ച്ചറുള്ള 32 മെഗാപിക്‌സല്‍ സെന്‍സറും ഉണ്ട്.
റെനോ 3 പ്രോയെ റെനോ 3 മായി താരതമ്യപ്പെടുത്തുമ്പോള്‍ അല്പം വ്യത്യസ്തമായ സവിശേഷതകള്‍ ഉണ്ട്. പുറത്ത്, റെനോ 3 ല്‍ നേരത്തെ കണ്ട അതേ വീക്ഷണാനുപാതമുള്ള 6.5 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി + പാനല്‍ ഉണ്ട്. എന്നിരുന്നാലും, 90 ഹേര്‍ട്‌സ് റിഫ്രെഷ് റേറ്റില്‍ പ്രവര്‍ത്തിക്കാനാവും. ഡിസ്‌പ്ലേയുടെ മുകളില്‍ ഇടത് കോണില്‍ പഞ്ച്‌ഹോള്‍ ക്യാമറയുമായാണ് ഫോണ്‍ വരുന്നത്.
അഡ്രിനോ 620 ജിപിയുവിനൊപ്പം ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി ചിപ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നു. ക്യാമറകള്‍ക്കായി, റെനോ 3 പ്രോ 5 ജിക്ക് 48 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 586 പ്രൈമറി സെന്‍സറുള്ള ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ലഭിക്കുന്നു. 13 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സിന് അടുത്തായി 5 എക്‌സ് ഹൈബ്രിഡ് ഒപ്റ്റിക്കല്‍ സൂമും ഉണ്ട്. കൂടാതെ, എഫ് / 2.4 അപ്പേര്‍ച്ചര്‍, 8 മെഗാപിക്‌സല്‍ 116 ഡിഗ്രി എഫ് / 2.2 അപ്പേര്‍ച്ചറുള്ള അള്‍ട്രാ വൈഡ് ലെന്‍സും എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ മോണോ ലെന്‍സും ഉണ്ട്.
കളര്‍ ഒഎസ് 7.0 (ആന്‍ഡ്രോയിഡ് 10) പ്രവര്‍ത്തിപ്പിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍, 30 ഡബ്ല്യു വിഒസി 4.0 ഫാസ്റ്റ് ചാര്‍ജിംഗുള്ള 4025 എംഎഎച്ച് ബാറ്ററി പായ്ക്കിലാണെത്തുന്നത്.