6000 എംഎഎച്ച് ബാറ്ററിയും 20 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുമായി മോട്ടോറോളയുടെ മോട്ടോ ജി 9 പവര്‍ വരുന്നു
മൂന്ന് ക്യാമറകള്‍, ഒരു എല്‍ഇഡി ഫ്‌ലാഷ്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയുമായാണ് പുതിയ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. മോട്ടോ ജി 9 പവര്‍ എന്ന പേരില്‍ ഇത് ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്
6000 എംഎഎച്ച് ബാറ്ററിയും 20 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗും ഉള്ള സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ മോട്ടോറോള ഒരുങ്ങുന്നു. മൂന്ന് ക്യാമറകള്‍, ഒരു എല്‍ഇഡി ഫ്‌ലാഷ്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയുമായാണ് പുതിയ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. മോട്ടോ ജി 9 പവര്‍ എന്ന പേരില്‍ ഇത് ലോഞ്ച് ചെയ്യുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മോട്ടറോള അടുത്തിടെ മോട്ടോ ഇ 7 പ്ലസ്, മോട്ടോ ജി 9 എന്നിവ ഉള്‍പ്പെടെ രണ്ട് ബജറ്റ് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മോട്ടോ റേസര്‍ 5 ജി പുറത്തിറക്കിയെങ്കിലും ഇന്ത്യന്‍ വിപണിയില്‍ 5ജി ഫോണുകള്‍ക്ക് കാര്യമായ വിപണിവിഹിതം അവകാശപ്പെടാനില്ല. ഫ്‌ലിപ്പ്കാര്‍ട്ടില്‍ മോട്ടോ ഇ 7 പ്ലസ് 8999 രൂപയ്ക്കും ജി 9 9999 രൂപയ്ക്കും വില്‍ക്കുന്നു.
മോട്ടോ ഇ 7 പ്ലസില്‍ 6.5 ഇഞ്ച് മാക്‌സ് വിഷന്‍, എച്ച്ഡി + ഡിസ്‌പ്ലേ, 1600x720 പിക്സല്‍ റെസല്യൂഷന്‍, മുകളില്‍ ചെറിയ വാട്ടര്‍ ഡ്രോപ്പ് നോച്ച് എന്നിവ ഉള്‍ക്കൊള്ളുന്നു. 20: 9 എന്ന അനുപാതത്തില്‍ ഐപിഎസ് ടിഎഫ്ടി എല്‍സിഡി പാനല്‍ അവതരിപ്പിക്കുന്നു.
1.8 ജിഗാഹെര്‍ട്സ് ഒക്ടാ കോര്‍ ക്രിയോ 260 സിപിയു, 600 മെഗാഹെര്‍ട്സ് അഡ്രിനോ 610 ജിപിയു, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 460 പ്രോസസറാണ് ഇ 7 ന്റെ കരുത്ത്, 4 ജിബി വരെ റാമും 64 ജിബി സ്റ്റോറേജും, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വികസിപ്പിക്കാനാകും. നൈറ്റ് വിഷന്‍ സാങ്കേതികവിദ്യയുള്ള 48 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലുള്ളത്.