രാജ്യത്ത് ആപ്പിള്‍ ഐഫോണ്‍ വിലകൂട്ടി; പുതിയ വിലകള്‍ ഇങ്ങനെ

ഐഫോണ്‍ 11 പ്രോ മാക്‌സിന് സമാനമായി, ഐഫോണ്‍ 11 പ്രോ വില 5,400 രൂപ വര്‍ദ്ധിച്ചിട്ടുണ്ട്. എന്‍ട്രി ലെവല്‍ 64 ജിബി സ്‌റ്റോറേജ് മോഡലിന് 1,06,600 രൂപ. ഐഫോണ്‍ 11 പ്രോ മുമ്പ് 1,01,200 രൂപയ്ക്കായിരുന്നു വിറ്റത്. 

iPhone 11 Pro Max iPhone 11 Pro iPhone 11 iPhone XR Price in India Increased Due to GST Rate Impact

ദില്ലി: വര്‍ദ്ധിച്ച ജിഎസ്ടിയുടെ ഫലമായി ഐഫോണിന്റെ വില ആപ്പിള്‍ പരിഷ്‌കരിച്ചു. ഇന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഐഫോണ്‍ 11 പ്രോ മാക്‌സ് ഇപ്പോള്‍ 1,17,100 രൂപയും ഐഫോണ്‍ 11 പ്രോയുടെ പ്രാരംഭ വില 1,06,600 യുമായി. ഐഫോണ്‍ 11, ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ 7 എന്നിവ ഉള്‍പ്പെടെ മറ്റ് മോഡലുകളെയും വില ബാധിച്ചിട്ടുണ്ട്. ഐഫോണ്‍ 11 പ്രോ മാക്‌സിന്റെ അടിസ്ഥാന മോഡലായ 64 ജിബി വേരിയന്റിന് 1,11,200 രൂപയാണ് പുതിയ വില. വില വര്‍ദ്ധിച്ചതു പ്രകാരം 5,900 രൂപയുടെ മാറ്റമുണ്ടായി.

ഐഫോണ്‍ 11 പ്രോ മാക്‌സിന് സമാനമായി, ഐഫോണ്‍ 11 പ്രോ വില 5,400 രൂപ വര്‍ദ്ധിച്ചിട്ടുണ്ട്. എന്‍ട്രി ലെവല്‍ 64 ജിബി സ്‌റ്റോറേജ് മോഡലിന് 1,06,600 രൂപ. ഐഫോണ്‍ 11 പ്രോ മുമ്പ് 1,01,200 രൂപയ്ക്കായിരുന്നു വിറ്റത്. ഐഫോണ്‍ 11 ന്റെ പ്രാരംഭ വിലയും ആപ്പിള്‍ ഉയര്‍ത്തി. 64,900 ആയിരുന്ന ഈ 64 ജിബി സ്‌റ്റോറേജ് ഓപ്ഷന് 68,300 രൂപയാണു പുതിയ വില. ഇവിടെ വര്‍ദ്ധനവ് 3,400 രൂപ.

പഴയ ഐഫോണ്‍ മോഡലുകള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള ഉപയോക്താക്കള്‍ക്കും പുതുക്കിയ വില ഇരുട്ടടിയായി. ഇന്ത്യയിലെ ഐഫോണ്‍ 7 വിലയും 29,900 രൂപ ആയിരുന്നത് 31,500 രൂപയായി ഉയര്‍ന്നു. പുതുക്കിയ വിലകള്‍ ആപ്പിള്‍ ഇന്ത്യ സൈറ്റില്‍ ലിസ്റ്റുചെയ്തിട്ടുണ്ട്, അവ ഇന്ന് മുതല്‍ ബാധകമാണ്.

മൊബൈല്‍ ഫോണിന്റെ ജിഎസ്ടി നിരക്ക് മുമ്പത്തെ 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തി. ഒട്ടുമിക്ക തുടങ്ങിയ കമ്പനികളും ഫോണ്‍ വില വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു.

കേന്ദ്ര ബജറ്റ് 2020 ല്‍ പ്രഖ്യാപിച്ച അടിസ്ഥാന കസ്റ്റം ഡ്യൂട്ടി (ബിസിഡി) നിരക്കിന്റെ വര്‍ദ്ധനവിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഐഫോണ്‍ 11 പ്രോ മാക്‌സ്, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 8 എന്നിവയുള്‍പ്പെടെയുള്ള ഐഫോണ്‍ മോഡലുകളുടെ വില ആപ്പിള്‍ വര്‍ദ്ധിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios