ഗാലറിയില്‍ സിഗരറ്റ് വലിച്ച് 'പയ്യന്‍'; വൈറലായ പയ്യന് കുട്ടിയുണ്ടെന്നറിഞ്ഞ് ഞെട്ടി സംഘാടകര്‍
മത്സരത്തിനിടെ ഗാലറിയിലിരുന്ന് കുട്ടിയുടെ തൊട്ടടുത്തിരുന്ന് സിഗരറ്റ് പുകക്കുന്ന പയ്യന്‍റെ വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി. മത്സരം സംഘടിപ്പിച്ച സംഘാടകരും ദൃശ്യങ്ങള്‍ കണ്ടതോടെ പ്രശ്നത്തിലായി.
തുര്‍ക്കി: കാന്‍സറിനും ഓട്ടിസത്തിനും എതിരായ പോരാട്ടത്തിന് ധനസമാഹരണാര്‍ത്ഥം നടത്തിയ മത്സരത്തിനിടയില്‍ ഗാലറിയില്‍ പുകവലിച്ച പയ്യനെ പിടികൂടിയ സംഘാടകര്‍ ഞെട്ടി. ഗാലറിയിലെ ആരാധകരെ കാണിക്കുന്നതിന് ഇടയിലായിരുന്നു പുകവലിക്കുന്ന പയ്യനില്‍ കാമറ കണ്ണുകള്‍ പതിഞ്ഞത്.
പല തവണ ഒരു കൂസലുമില്ലാതെ പുകയ്ക്കുന്ന പയ്യന്‍ ക്യാമറ കണ്ടപ്പോഴും കൂളായിരുന്ന് പുകച്ചു.
തുര്‍ക്കിയിലെഫുട്ബോള്‍ ക്ലബ്ബായ ബേര്‍സാസ്പോറും ഫെനര്‍ബാച്ചേയുമാണ് കഴിഞ്ഞ ദിവസം തിംസാ അരീനയില്‍ വച്ച് സൗഹൃദ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിനിടെ ഗാലറിയിലിരുന്ന് കുട്ടിയുടെ തൊട്ടടുത്തിരുന്ന് സിഗരറ്റ് പുകക്കുന്ന പയ്യന്‍റെ വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി. മത്സരം സംഘടിപ്പിച്ച സംഘാടകരും ദൃശ്യങ്ങള്‍ കണ്ടതോടെ പ്രശ്നത്തിലായി.
പയ്യനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ച സംഘാടകര്‍ ആളെ കണ്ടെത്തിയതോടെ അമ്പരപ്പിലായി. പച്ചനിറമുള്ള ടീ ഷര്‍ട്ട് അണിഞ്ഞ ബേര്‍സാസ്പോര്‍ ആരാധകന് 36 വയസുണ്ടെന്നാണ് സംഘാടകര്‍ കണ്ടെത്തിയത്. മകനൊപ്പം മത്സരം കാണാനെത്തിയ പിതാവാണ് പുകവലിച്ച് ക്യാമറയില്‍ കുടുങ്ങിയത്.
മത്സരത്തില്‍ പുകവലിക്കാരന്‍ പയ്യന്‍റെ ടീം 2-1 ന് ജയിക്കുകയും ചെയ്തു. എന്തായാലും പയ്യന്‍റെ പ്രായം സംബന്ധിച്ച് സത്യാവസ്ഥ ബോധ്യമായതോടെ പൊതുസ്ഥലത്ത് പുകവലിച്ചതിന് 13 യൂറോ പിഴയടപ്പിച്ച് സംഘാടക സമിതി സ്ഥലം വിട്ടു.