ലാറ്റിനമേരിക്കയും ആഫ്രിക്കയും പാഠമാവട്ടെ; ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഭാവിയെ കുറിച്ച് ബൂട്ടിയ
'ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ദാരിദ്രത്തിന് ഇടയിലും ഫുട്ബാൾ വളരുന്നത് ഇന്ത്യയ്ക്ക് പാഠം ആകണം'
ദില്ലി: കായിക മൽസരങ്ങളോട് അഭിനിവേശം വളർത്തിയാൽ മാത്രമേ ഇന്ത്യൻ ഫുട്ബാളിന് വളർച്ച ഉണ്ടാവുകയുള്ളൂ എന്ന് മുൻ നായകൻ ബൈച്ചുങ്ങ് ബൂട്ടിയ. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ദാരിദ്ര്യത്തിന് ഇടയിലും ഫുട്ബാൾ വളരുന്നത് ഇന്ത്യയ്ക്ക് പാഠം ആകണം. കുട്ടികൾക്ക് പരിശീലനത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണം എന്നും ബൂട്ടിയ പറഞ്ഞു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളാണ് ബൈച്ചുങ്ങ് ബൂട്ടിയ. ഒരു പതിറ്റാണ്ടുകാലം ഇന്ത്യൻ ക്യാപ്റ്റന്‍റെ ആം ബാന്‍ഡ് അണിഞ്ഞ താരം 107 അന്താരാഷ്ട്ര മത്സരങ്ങളിൽ 42 ഗോളുകൾ നേടി. മൂന്നു തവണ മികച്ച കളിക്കാരനുള്ള പുരസ്‌ക്കാരം ലഭിച്ചു. 1999ൽ ഇംഗ്ലണ്ടിലെ ബറി ക്ലബിലൂടെ യൂറോപ്പിൽ പ്രൊഫഷണൽ ഫുട്‌ബോളില്‍ അരങ്ങേറുന്ന ഇന്ത്യൻ താരമമെന്ന നാഴികക്കല്ലിലുമെത്തി.
പല കാലങ്ങളായി ഈസ്റ്റ് ബംഗാളില്‍ കളിച്ച ബൂട്ടിയ അവിടെയും മികച്ച സ്‌ട്രൈക്കറായി വിലസി. ജെസിടി, മോഹന്‍ ബഗാന്‍, യുണൈറ്റഡ് സിക്കിം ടീമുകള്‍ക്കായും ആഭ്യന്തര ലീഗില്‍ കളിച്ചു. ഒന്നര പതിറ്റാണ്ടു നീണ്ടുനിന്ന കരിയറിനൊടുവില്‍ 2011ല്‍ ദേശീയ ടീമില്‍ നിന്ന് ബൂട്ടിയ ബൂട്ടഴിച്ചു.
ന്യൂ കാസിൽ ഏറ്റെടുക്കില്ല; സൗദി കണ്‍സോര്‍ഷ്യം പിന്‍മാറി
കൊവിഡ് തിരിച്ചടികളില്‍ പതറാതെ റയല്‍; പണത്തിളക്കത്തിലും ചാമ്പ്യന്‍മാര്‍
കളി പഠിപ്പിക്കാന്‍ മധ്യനിരയിലെ ആശാന്‍; പിര്‍ലോ യുവന്‍റസിലേക്ക്