വിമാനത്തിലെ ഭക്ഷണത്തില്‍ നിന്ന് യുവതിക്ക് കിട്ടിയത്; വൈറലായി ചിത്രങ്ങള്‍

യുവതി പങ്കുവച്ച ചിത്രങ്ങളില്‍ ഭക്ഷണത്തിലെ കല്ല് വ്യക്തമായി കാണാം. എയര്‍ ഇന്ത്യയെ ടാഗ് ചെയ്തു കൊണ്ടാണ് യുവതിയുടെ ട്വീറ്റ്. സംഭവം വൈറലായതോടെ നിരവധി പേരാണ് എയര്‍ ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ട് കമന്‍റുകള്‍ രേഖപ്പെടുത്തിയത്. 

Woman Finds Stone In Meal Served On Air India Flight

വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് യുവതിക്ക് കിട്ടിയത് കല്ല്. എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് കല്ല് ലഭിച്ചത്. സര്‍വ്വപ്രിയ സഗ്വാന്‍ എന്ന യുവതിക്കാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ  ഭക്ഷണത്തില്‍ നിന്ന് കല്ല് ലഭിച്ചത്. സര്‍വ്വപ്രിയ സഗ്വാന്‍  ഇതിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചതോടെ ആണ് സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

യുവതി പങ്കുവച്ച ചിത്രങ്ങളില്‍ ഭക്ഷണത്തിലെ കല്ല് വ്യക്തമായി കാണാം. എയര്‍ ഇന്ത്യയെ ടാഗ് ചെയ്തു കൊണ്ടാണ് യുവതിയുടെ ട്വീറ്റ്. സംഭവം വൈറലായതോടെ നിരവധി പേരാണ് എയര്‍ ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ട് കമന്‍റുകള്‍ രേഖപ്പെടുത്തിയത്. യാത്രക്കാരിയുടെ ഈ ട്വീറ്റ് വൈറലായതോടെ  എയര്‍ ഇന്ത്യ അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. വിഷയം പരിശോധിക്കുമെന്നും അതിനായി കുറച്ച് സമയം തരണമെന്നുമാണ് അധികൃതര്‍ ട്വീറ്റ് ചെയ്തത്. 

 

 

 

അതേസമയം, വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയെന്ന ഒരു യാത്രക്കാരന്‍റെ പരാതിയും അതിന് വിസ്താര എയർലൈൻ കമ്പനി അധികൃതര്‍ നല്‍കിയ വിശദീകരണവുമാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.  നിഗുൽ സോളങ്കി എന്ന യാത്രക്കാരനാണ് വിസ്താര എയർലൈൻ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍  നിന്ന് പാറ്റയെ കിട്ടിയതായി പരാതി അറിയിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സഹിതം ആണ് ഒക്ടോബര്‍ 15- ന് ഇയാള്‍ ട്വിറ്ററിലൂടെ പോസ്റ്റ് പങ്കുവച്ചത്. 

ഇഡ്ഡലിയും സാമ്പാറും ഉപ്പുമാവുമാണ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തിലുള്ളത്. ഇതില്‍ ചത്ത പാറ്റയെയും വ്യക്തമായി കാണാം. ട്വീറ്റിന് താഴെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. വിമാനത്തിലെ ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെ കുറിച്ചും മറ്റും വലിയ ചര്‍ച്ച തന്നെ അവിടെ നടന്നു. യാത്രക്കാരന്‍റെ ഈ ട്വീറ്റ് വൈറലായതോടെ വിസ്താര അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. 'ഹലോ നികുൽ, ഞങ്ങളുടെ എല്ലാ ഭക്ഷണങ്ങളും ഉയർന്ന ഗുണനിലവാരം ഉള്ളവയാണ്. ദയവായി നിങ്ങളുടെ ഫ്ലൈറ്റ് വിശദാംശങ്ങള്‍ ഞങ്ങള്‍ക്ക് അയക്കുക, എങ്കിലെ ഞങ്ങൾക്ക് വിഷയം പരിശോധിക്കാനും എത്രയും വേഗം ഇതില്‍ നടപടി എടുക്കാനും  കഴിയൂ, നന്ദി' - എന്നാണ് കമ്പനി കുറിച്ചത്. 

അങ്ങനെ അന്വേഷണത്തിന് ശേഷം വീണ്ടും വിസ്താര അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. ഞങ്ങള്‍ ഭക്ഷണത്തിന്‍റെ സാംപിള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ പാറ്റ ഇല്ലായിരുന്നുവെന്നും അത് വറുത്ത ഇഞ്ചി ആയിരുന്നുവെന്നുമാണ് ഫലം പറയുന്നത്. ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ താങ്കള്‍ക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്നുമാണ് കമ്പനിയുടെ വിശദീകരണം. 

Also Read: തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios