മഞ്ഞുകാലത്ത് വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍...

തണുപ്പുകാലത്ത് ശരീരത്തിന്‍റെ പ്രതിരോധശേഷി നോക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍ പോഷകങ്ങള്‍ ലഭിക്കാനായി കൃത്യമായ ഭക്ഷണം കൃത്യ സമയത്ത് കഴിക്കുകയാണ് വേണ്ടത്. 

winter drinks to lose weight effectively

മഞ്ഞുകാലത്ത് വണ്ണം കുറയ്ക്കാനായി ഡയറ്റ് പിന്തുടരുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം തണുപ്പുകാലത്ത് ശരീരത്തിന്‍റെ പ്രതിരോധശേഷി നോക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍ പോഷകങ്ങള്‍ ലഭിക്കാനായി കൃത്യമായ ഭക്ഷണം കൃത്യ സമയത്ത് കഴിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ അത് അമിതവണ്ണത്തിന് കാരണമാകും. 

വണ്ണം കുറയ്ക്കാനായി മഞ്ഞുകാലകത്ത കുടിക്കാവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം...

ഒന്ന്...

നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് വണ്ണം കുറയ്ക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഇതിനായി ഇളം ചൂടുവെള്ളത്തില്‍ അര നാരങ്ങയുടെ നീരും ഒരു ടീസ്പൂൺ തേനും ചേര്‍ത്ത് കുടിക്കാം. 

രണ്ട്... 

കറുവപ്പട്ട ഇട്ട് തിളപ്പിച്ച ചായ കുടിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ആന്റി-ഇൻഫ്ളമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നമായ കറുവാപ്പട്ട  രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഇവ പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. 

മൂന്ന്... 

ഇഞ്ചി ചായയും ഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ്. തണുപ്പുകാലത്ത് കുടിക്കേണ്ട ഒന്നാണ് ഇഞ്ചി ചായ. ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും.

നാല്...

മഞ്ഞള്‍ പാലാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതിനായി ചെറുചൂടുള്ള പാലിൽ മഞ്ഞൾപ്പൊടി ചേര്‍ക്കുക. രുചിക്ക് ഒരു നുള്ള് കുരുമുളകും തേനും ചേർത്ത് കുടിക്കാം. വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും. 

അഞ്ച്...

ഗ്രീന്‍ ടീ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ദിവസവും ഫ്‌ളാക്‌സ് സീഡ് കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios