ഈ വിറ്റാമിന്‍റെ കുറവുള്ളവര്‍ക്ക് കഴിക്കാം മഷ്‌റൂം; അറിയാം മറ്റ് ഗുണങ്ങള്‍...

പ്രോട്ടീന്‍, അമിനോ ആസിഡുകള്‍ എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്. 

Why mushrooms should be your diet Staple

ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് 'കൂൺ' അഥവാ മഷ്‌റൂം. ദിവസവും കൂണ്‍ കഴിക്കുന്നത് വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യും. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍ എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്. 

 പതിവായി കൂണ്‍ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കൂണ്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്... 

ഫൈബര്‍ ധാരാളം അടങ്ങിയ  കൂണ്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

മൂന്ന്... 

വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഒരു ഭക്ഷണമാണ് കൂൺ. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് മഷ്റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിന് മഷ്റൂം കഴിക്കാം. 

നാല്... 

സോഡിയം കുറവും പൊട്ടാസ്യം അടങ്ങിയതുമായ മഷ്‌റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം  നിയന്ത്രിക്കാനും സഹായിക്കും. 

അഞ്ച്... 

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും മഷ്റൂമിന് കഴിവുണ്ട്. 

ആറ്... 

നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകള്‍ തുടങ്ങിയ അടങ്ങിയ മഷ്റൂം പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

ഏഴ്... 

നാരുകള്‍ ധാരാളം അടങ്ങിയ കൂണ്‍ പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

എട്ട്...

വയറിനുള്ള നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കൂണ്‍ കഴിക്കുന്നത് ഗുണം ചെയ്യും. 

ഒമ്പത്... 

അമിനോ ആസിഡും ചില ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മഷ്റൂം കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. 

പത്ത്... 

തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

പതിനൊന്ന്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണമാണ് മഷ്റൂം. 100 ​ഗ്രാം മഷ്റൂമിൽ മൂന്ന് ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മഷ്റൂം കഴിക്കുന്നത് ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. അതുവഴി വണ്ണം കുറയ്ക്കാം. 

പന്ത്രണ്ട്... 

ബീറ്റാ കരോട്ടിന്‍, വിറ്റാിന്‍ എ തുടങ്ങിയവ അടങ്ങിയ മഷ്റൂം കാഴ്ചശക്തി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രാത്രി വാഴപ്പഴം കഴിക്കാറുണ്ടോ? എങ്കില്‍, ഉറപ്പായും നിങ്ങള്‍ ഇതറിയണം...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios