പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കില്‍, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍...
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. പ്രഭാത ഭക്ഷണം മുടക്കിയാല്‍ വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജവും ഉണ്ടാകില്ല. ഇതും ഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കില്ല. അതിനാല്‍ പ്രഭാത ഭക്ഷണം ഒരിക്കലും മുടക്കരുത്.
ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. എന്നാല്‍ ഈ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലരും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറുണ്ട്. അത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാം.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. പ്രഭാത ഭക്ഷണം മുടക്കിയാല്‍ വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജവും ഉണ്ടാകില്ല. ഇതും ഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കില്ല. അതിനാല്‍ പ്രഭാത ഭക്ഷണം ഒരിക്കലും മുടക്കരുത്.
പ്രാതൽ ഒഴിവാക്കിയാൽ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. പ്രഭാതഭക്ഷണം കഴിക്കാത്തവരിൽ ഹൃദ്രോഗസാധ്യത 27 ശതമാനവും പക്ഷാഘാത സാധ്യത 18 ശതമാനവും വർദ്ധിക്കുന്നതായി അടുത്തിടെ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. പ്രഭാതഭക്ഷണം കഴിക്കുന്ന ആളുകൾക്ക് സാധാരണയായി കഴിക്കാത്തവരേക്കാൾ പൊണ്ണത്തടിയും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
പ്രഭാതഭക്ഷണം മുടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കാരണമാകും. ഇത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കാം. ഇത്തരത്തില്‍ രക്തസമ്മര്‍ദം വര്‍ധിക്കുന്നത് തുടക്കത്തില്‍ ചെറിയ തലവേദനയ്ക്ക് കാരണമാകും. ഇത് പതിവായാല്‍ മൈഗ്രേന്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. പതിവായി പ്രഭാതഭക്ഷണം മുടക്കുന്നവരില്‍ രോഗപ്രതിരോധ ശേഷി കുറയാനും സാധ്യതയുണ്ട്.
കുട്ടികൾക്ക് പ്രഭാത ഭക്ഷണം കൊടുക്കുന്നത് അവരുടെ ബുദ്ധി വികാസത്തിനും ഒർമ്മ ശക്തി കൂടാനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രഭാത ഭക്ഷണത്തില്‍ ജങ്ക് ഫുഡ് ഒഴിവാക്കാനും ശ്രമിക്കണം. ബ്രേക്ക്ഫാസ്റ്റ് എപ്പോഴും പോഷക സമ്പുഷ്ടമായിരിക്കാനും ശ്രദ്ധിക്കണം. പാൽ, മുട്ട, പയർവർഗങ്ങൾ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്.
Also Read: വരണ്ട, തൊലി പൊട്ടിയ ചുണ്ടാണോ? വീട്ടില്‍ പരീക്ഷിക്കാം ഈ അഞ്ച് വഴികള്‍...