അമിതമായാൽ തക്കാളിയും പ്രശ്നക്കാരനാണ് ; കാരണങ്ങളറിയാം
തക്കാളി അമിതമായി കഴിക്കുന്നത് സന്ധികളിൽ വീക്കവും വേദനയും ഉണ്ടാക്കും. സോളനൈൻ എന്ന ആൽക്കലോയിഡിന്റെ സാന്നിധ്യമാണ് ഇതിന് കാരണം. ഈ സംയുക്തം ടിഷ്യൂകളിൽ കാൽസ്യം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
തക്കാളി പലർക്കും ഇഷ്ടമുള്ള പച്ചക്കറിയാണ്. സാധാരണയായി സൂപ്പിലും സാലഡിലുമായി നാം ധാരാളം തക്കാളി ഉപയോഗിക്കാറുണ്ട്. പലപ്പോഴും എത്രമാത്രം തക്കാളി ഉപയോഗിക്കുന്നുവെന്ന് നാം നോക്കാറില്ല. എന്നാൽ ഒരു കാര്യം അറിഞ്ഞിരിക്കണം. ഏതൊരു കാര്യവും അമിതമായാൽ ദോഷം ചെയ്യും. തക്കാളിയും അത് തന്നെയാണ്. തക്കാളി അമിതമായി കഴിക്കുമ്പോൾ ആരോഗ്യത്തിന് അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. തക്കാളി അമിതമായാൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
ഒന്ന്...
തക്കാളിയിൽ സിട്രിക്, മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിനെ അസിഡിറ്റിയാക്കുന്നു. അതിനാൽ, ഒരാൾ അമിതമായി തക്കാളി കഴിക്കുമ്പോൾ ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനം വർദ്ധിക്കുന്നതിനാൽ അത് ആസിഡ് റിഫ്ലക്സിനോ നെഞ്ചെരിച്ചിലോ നയിച്ചേക്കാം.
രണ്ട്...
വൃക്കരോഗമുള്ള രോഗികൾ തക്കാളി കഴിക്കുന്നത് ഗുണകരമല്ല. വൃക്കസംബന്ധമായ പ്രശ്നങ്ങളിൽ, പൊട്ടാസ്യം അമിതമായി കഴിക്കുന്നത് ദോഷം ചെയ്യും. തക്കാളിയിൽ പൊട്ടാസ്യം കൂടുതലാണ്. തക്കാളി ഓക്സലേറ്റ് ആയതിനാൽ വൃക്കയിൽ കല്ലുണ്ടാകാൻ കൂടുതൽ സാധ്യതയുണ്ട്.
മൂന്ന്...
തക്കാളിയിൽ ഹിസ്റ്റമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അതിനാൽ തക്കാളി അമിതമായി കഴിച്ചാൽ അത് ചർമ്മത്തിൽ ചുണങ്ങു അല്ലെങ്കിൽ അലർജിക്ക് കാരണമാകും.
നാല്...
തക്കാളി അമിതമായി കഴിക്കുന്നത് സന്ധികളിൽ വീക്കവും വേദനയും ഉണ്ടാക്കും. സോളനൈൻ എന്ന ആൽക്കലോയിഡിന്റെ സാന്നിധ്യമാണ് ഇതിന് കാരണം. ഈ സംയുക്തം ടിഷ്യൂകളിൽ കാൽസ്യം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
അഞ്ച്...
ഒരു വ്യക്തിയുടെ രക്തത്തിലെ ലൈക്കോപീൻ അമിതമായ അളവിൽ ചർമ്മത്തിന്റെ നിറവ്യത്യാസത്തിന് കാരണമാകുന്ന അവസ്ഥയാണ് ലൈക്കോപെനോഡെർമിയ. ലൈക്കോപീൻ ശരീരത്തിന് പൊതുവെ നല്ലതാണ്. എന്നാൽ പ്രതിദിനം 75 മില്ലിഗ്രാമിൽ കൂടുതൽ അളവിൽ കഴിക്കുമ്പോൾ അത് ലൈക്കോപെനോഡെർമിയയിലേക്ക് നയിച്ചേക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.
കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ആറ് കാര്യങ്ങൾ ശ്രദ്ധിക്കാം