ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച നട്സ് ഏതാണ്...?

നിങ്ങൾ കഴിക്കുന്നത് ശരീരഭാരത്തെ മാത്രമല്ല ഹൃദയാരോഗ്യത്തെയും ബാധിക്കുന്നു. ശരിയായ രീതിയിൽ പോഷക​ഗുണമുള്ള ‌ഭക്ഷണങ്ങൾ കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാം. 

What are the best nuts for heart health Badam or walnut

ആരോഗ്യകരമായ ജീവിതത്തിന് ഒരു മനുഷ്യന് ഏറ്റവും അനിവാര്യമായ ഒന്നാണ് ആരോഗ്യമുള്ള ഹൃദയം. ജീവിതശൈലീ രോഗമായാണ് ഹൃദ്രോ​ഗത്തെ നമ്മള്‍ കണക്കാക്കുന്നത്. മരണകാരണങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഹൃദ്രോഗമുള്ളത്. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം.

ഹൃദയാരോഗ്യം ഉറപ്പാക്കാൻ സഹായിക്കുന്ന നടപടികൾ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ കഴിക്കുന്നത് ശരീരഭാരത്തെ മാത്രമല്ല ഹൃദയാരോഗ്യത്തെയും ബാധിക്കുന്നു. ശരിയായ രീതിയിൽ പോഷക​ഗുണമുള്ള ‌ഭക്ഷണങ്ങൾ കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാം. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് നട്സുകളിൽ ഏറ്റവും മികച്ചതാണ് വാൽനട്ട്.

'' നട്സിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. വാൽനട്ടിൽ മറ്റ് നട്സുകളെ അപേക്ഷിച്ച് ആൽഫ-ലിനോലെനിക് ആസിഡ് (ALA), ഒമേഗ 3 ഫാറ്റി ആസിഡുകളുടെ അളവ് വളരെ കൂടുതലാണ്. ഇത് എൽ‌ഡി‌എൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെയും രക്തസമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു'' - കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ പവിത്ര എൻ രാജ് പറഞ്ഞു.

അവശ്യ പോഷകങ്ങളും സൂക്ഷ്മ പോഷകങ്ങളും അടങ്ങിയതിനാൽ വാൽനട്ട് വളരെ ആരോഗ്യകരമാണ്.  വിറ്റാമിനുകൾ, ഫൈബർ, മഗ്നീഷ്യം, വിറ്റാമിൻ ഇ പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് വാൽനട്ട്. ശരീരഭാരം കുറയ്ക്കാനും വാൽനട്ട് സഹായിക്കുന്നു.

ഈ ഗുണങ്ങളെല്ലാം ഹൃദയാരോഗ്യത്തെ വർദ്ധിപ്പിക്കുന്നുവെന്നും പവിത്ര എൻ രാജ് പറയുന്നു. ദിവസവും അഞ്ച് വാൽനട്ട് വൈകുന്നേരത്തെ ലഘുഭക്ഷണമായി കഴിക്കാവുന്നതാണ്. വെറും വയറ്റിൽ വാൽനട്ട് കഴിക്കരുത്. ചില ആളുകളിൽ വയറിളക്കം ഉണ്ടാകുന്നതിന് കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

കൈമുട്ടിലെ കറുപ്പ് നിറമാണോ പ്രശ്നം? പരിഹാരം വീട്ടിലുണ്ട്...
 

Latest Videos
Follow Us:
Download App:
  • android
  • ios