ഇതാണത്രേ തണ്ണിമത്തൻ പോപ്‌കോൺ; 'അയ്യോ വേണ്ടായേ' എന്ന് സോഷ്യല്‍ മീഡിയ
പോപ്‌കോണിലാണ് ഇവിടത്തെ പരീക്ഷണം. സിനിമാ തിയേറ്ററുകളില്‍ പോകുമ്പോൾ പോപ്കോൺ കഴിക്കുന്നത് പലരുടെയും ശീലമാണ്. ധാരാളം ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, അയേണ്‍, സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ ബി തുടങ്ങി പല ഘടകങ്ങളും അടങ്ങിയിട്ടുള്ള ഒരു സ്നാക്ക് ആണ് പോപ്‌കോണ്‍.
ഭക്ഷണത്തില്‍ നടത്തുന്ന പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. പ്രത്യേകിച്ച്, ഒരു ചേര്‍ച്ചയുമില്ലാത്ത രണ്ട് രുചികളുടെ വിചിത്രമായ 'കോമ്പിനേഷനു'കളാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിട്ടത്.അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പോപ്‌കോണിലാണ് ഇവിടത്തെ പരീക്ഷണം. സിനിമാ തിയേറ്ററുകളില്‍ പോകുമ്പോൾ പോപ്കോൺ കഴിക്കുന്നത് പലരുടെയും ശീലമാണ്. ധാരാളം ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, അയേണ്‍, സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ ബി തുടങ്ങി പല ഘടകങ്ങളും അടങ്ങിയിട്ടുള്ള ഒരു സ്നാക്ക് ആണ് പോപ്‌കോണ്‍. കാരമൽ പോപ്‌കോൺ, ചീസ് പോപ്‌കോൺ അങ്ങനെ പല തരം പോപ്‌കോണുകളുണ്ട്.
എന്നാല്‍ ഇവിടത്തെ ഐറ്റം തണ്ണിമത്തൻ പോപ്‌കോൺ ആണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. ചൂടാക്കിയ ചട്ടിയിൽ ഒരു കഷ്ണം തണ്ണിമത്തൻ ഇടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഇതിലേയ്ക്ക് പോപ്കോണ്‍ തയ്യാറാക്കാനുള്ള ധാന്യങ്ങള്‍ ചേര്‍ക്കുകയാണ്. ഒപ്പം പഞ്ചസാരയും ചേര്‍ത്ത് അടച്ചുവച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, ചുവന്ന നിറത്തിലുള്ള പോപ്കോണുകള്‍ കാണാം. 'വീട്ടിൽ ഉണ്ടാക്കിയ തണ്ണിമത്തൻ പോപ്‌കോൺ, മധുരവും ക്രിസ്‌പിയും! സൂപ്പർ രുചികരം'- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ വിമര്‍ശനങ്ങളുമായി ആളുകള്‍ രംഗത്തെത്തി. അയ്യോ ഇത് വേണ്ടായിരുന്നു എന്നും ഇങ്ങനെും ഭക്ഷണത്തെ കൊല്ലാന്‍ പറ്റുമോ എന്നുമൊക്കെയാണ് ആളുകളുടെ കമന്‍റ്. പാചകക്കാരൻ ഫുഡ് കളറിംഗ് ഉപയോഗിച്ചെന്നാണ് ചിലരുടെ വിമര്‍ശനം. തണ്ണിമത്തൻ ഇത്ര ചുവപ്പല്ല എന്നും ഇത് ചുവന്ന ചോളം കൊണ്ടുള്ള പോപ്‌കോൺ ആണ്, തണ്ണിമത്തൻ അല്ലെന്നുമൊക്കെ പോകുന്നു കമന്‍റുകള്‍.
Also read: പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം ഈ അഞ്ച് സ്നാക്സുകള്‍...