തലമുടി കൊഴിയുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ മൂന്ന് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ...

വിറ്റാമിന്‍ ബി7 അഥവാ 'ബയോട്ടിന്‍' ആണ് അടുത്തത്. ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ ഏറെ നല്ലതാണ്. ബയോട്ടിന്‍ ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണം ആണ് നേന്ത്രപ്പഴം.

vitamin rich foods for hair growth azn

തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും  തലമുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

അത്തരത്തില്‍ തലമുടിയുടെ വളര്‍ച്ചയ്ക്കായി വേണ്ട രണ്ട് വിറ്റാമിനുകളാണ് വിറ്റാമിന്‍ എയും വിറ്റാമിന്‍ ബി7-ും. വിറ്റാമിന്‍ എ തലമുടി കൊഴുച്ചില്‍ തടയാനും മുടി വളരാനും സഹായിക്കുന്ന പോഷകമാണ്. അതിനാല്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പാല്‍, പാലുല്‍പ്പനങ്ങള്‍, ക്യാരറ്റ്, ചീര, തക്കാളി, ഇലക്കറികള്‍, മധുരക്കിഴങ്ങ്, പപ്പായ,  മുട്ട എന്നിവയിലൊക്കെ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

വിറ്റാമിന്‍ ബി7 അഥവാ ബയോട്ടിന്‍ ആണ് അടുത്തത്. ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ ഏറെ നല്ലതാണ്. ബയോട്ടിന്‍ ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണം ആണ് നേന്ത്രപ്പഴം. കൂടാതെ കൂണ്‍, അവോക്കാഡോ, മുട്ടയുടെ മഞ്ഞ, സാൽമൺ ഫിഷ്, ധാന്യങ്ങള്‍, സോയാബീന്‍, നട്‌സ്, പാല്‍, പാലുല്‍പന്നങ്ങള്‍  തുടങ്ങിയവയിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios