Vishu 2023 : ഓലനില്ലാതെ എന്ത് വിഷുസദ്യ ; ‌എളുപ്പം തയ്യാറാക്കാം

വിഷുവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സദ്യ. സദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവമാണ് ഓലന്‍. ഓലന്‍ ഇല്ലെങ്കില്‍ സദ്യ പൂര്‍ണ്ണമാവില്ല എന്ന് പറയാറുണ്ട്‌. മലയാളിയുടെ തനതായ വിഭവമാണ് ഇത്. ഈ വിഷുസദ്യയ്ക്ക് സ്പെഷ്യൽ ഓലൻ തയാറാക്കിയാലോ?

vishu special olan recipe rse

വിഷുവിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. വിഷുവിന്റെ വരവറിയിച്ച് ദിവസങ്ങൾക്കു മുൻപു തന്നെ കണിക്കൊന്നകൾ പൂവിട്ടു നിൽപ്പുണ്ടാകും. തൊടിയിൽ വിളയുന്ന പഴങ്ങളും പച്ചക്കറികളും, സ്വർണവും വെള്ളിയും വാൽക്കണ്ണാടിയും കോടിയും കൃഷ്ണ വിഗ്രഹവും ഒക്കെയായി ഐശ്വര്യം നിറയുന്ന വിഷുക്കണി കണ്ടാൽ വർഷം മുഴുവൻ സമൃദ്ധിയുണ്ടാകും എന്നാണ് വിശ്വാസം.

വിഷുവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സദ്യ. സദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഓലൻ. ഓലൻ ഇല്ലെങ്കിൽ സദ്യ പൂർണ്ണമാവില്ല എന്ന് പറയാറുണ്ട്‌. മലയാളിയുടെ തനതായ വിഭവമാണ് ഇത്. ഈ വിഷുസദ്യയ്ക്ക് സ്പെഷ്യൽ ഓലൻ തയാറാക്കിയാലോ?

വേണ്ട ചേരുവകൾ...

കുമ്പളങ്ങ             ഒരു ചെറിയ കഷ്ണം
പച്ചമുളക്-            2 എണ്ണം
വൻപയർ              ഒരു പിടി
എണ്ണ                   ഒരു സ്പൂൺ
കറിവേപ്പില       ആവശ്യത്തിന്
തേങ്ങ പാൽ       അരമുറി തേങ്ങയുടെ പാൽ

തയ്യാറാക്കുന്ന വിധം...

തേങ്ങ പാൽ പിഴിഞ്ഞ് ആദ്യത്തെ പാൽ എടുത്തു മാറ്റിവയ്ക്കുക. രണ്ടാംപാലും, മൂന്നാം പാലും എടുക്കുക. വൻപയർ പകുതി വേവാകുമ്പോൾ കുമ്പളങ്ങയും പച്ചമുളക് കീറിയതും ഇട്ടു വേവിക്കുക. നല്ലപോലെ വെന്തു ഉടയുമ്പോൾ ഉപ്പ് ചേർക്കുക. ചെറു തീയിൽ തേങ്ങാപാൽ ചേർത്തു ഇളക്കുക. ഒന്നു ചൂടാകുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി എണ്ണയും കറിവേപ്പിലയും ചേർക്കുക.

വിഷു ഇങ്ങെത്തി; ആഘോഷത്തിനുള്ള ഒരുക്കങ്ങളായോ?

 

Latest Videos
Follow Us:
Download App:
  • android
  • ios