Vishu 2023 : ഈ വിഷുവിന് രുചിയൂറും ചെറുപയർ പായസം തയ്യാറാക്കിയാലോ?

വിഷുവിന് പ്രധാനമാണ് പായസം. ഇത്തവണ വിഷുസദ്യയിൽ ചെറുപയർ കൊണ്ട് രുചികരമായ പായസം എളുപ്പം തയ്യാറാക്കാം... 

vishu special cherupayar payasam recipe rse

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും.

വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വടക്കൻ കേരളത്തിൽ ഓണത്തേക്കാളേറെ പ്രാധാന്യം വിഷുവിനാണ്. കണികാണലും കൈനീട്ടവും സദ്യയും എല്ലാം ചേർന്ന് ആഘോഷം ഗംഭീരമാക്കും. മധ്യകേരളത്തിലും വിഷു കേമമായി തന്നെ ആഘോഷിക്കും.

മാമ്പഴക്കാലവും ചക്കക്കാലവുമായതു കൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ് വിഷുസദ്യയിൽ പ്രധാനം. വിഷുവിന് പ്രധാനമാണ് പായസം. ഇത്തവണ വിഷുസദ്യയിൽ ചെറുപയർ കൊണ്ട് രുചികരമായ പായസം എളുപ്പം തയ്യാറാക്കാം... 

വേണ്ട ചേരുവകൾ....

ചെറുപയർ                                       1 കപ്പ്
ശർക്കര                                            300 ഗ്രാം
പാൽ                                                  2 കപ്പ്
ചുക്ക് പൊടി                                    1 സ്പൂൺ
ഏലക്ക പൊടി                                1 സ്പൂൺ 
ജീരകപ്പൊടി                                   അര സ്പൂൺ

തയാറാക്കുന്ന വിധം...

ആദ്യം കുതിർത്ത പയർ നന്നായി വേവിച്ച് എടുക്കുക. ഇതിലേക്ക് ശർക്കര പാനി അരിച്ച് ഒഴിച്ചു ആവശ്യത്തിനു നെയ്യും ചേർത്ത് ഇളക്കി എടുക്കുക. അതിനു ശേഷം കുറഞ്ഞ തീയിൽ വച്ച് തിളപ്പിക്കുക. പിന്നീട് ഇതിലേക്കു രണ്ട് കപ്പ് തിളപ്പിച്ച പാൽ ഒഴിച്ചു കൊടുത്തു വിണ്ടും തിളപ്പിക്കുക. ഇതിലേക്കു ചുക്ക്, ഏലക്ക, ജീരകം എന്നിവയുടെ പൊടി ചേർന്നു തേങ്ങാക്കൊത്ത്, മുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ വറുത്തു ചേർത്തു തീ ഓഫ് ചെയ്യുക. ചെറുപയർ പായസം തയ്യാർ...

ഓലനില്ലാതെ എന്ത് വിഷുസദ്യ ; ‌എളുപ്പം തയ്യാറാക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios