Vishu 2024: ഈ വിഷുവിന് മാധുര്യം നിറക്കാന്‍ മാമ്പഴ പുളിശ്ശേരി; ഈസി റെസിപ്പി

ഇത്തവണത്തെ വിഷുവിന് സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി തയ്യാറാക്കിയാലോ? സൂരജ് തയ്യാറാക്കിയ പാചകക്കുറിപ്പ്...
 

vishu 2024 special mango pulissery recipe

'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ  വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ.  നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com  എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'

vishu 2024 special mango pulissery recipe


മാമ്പഴ പുളിശ്ശേരി എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. എന്നാല്‍ അത് അമ്മ വെക്കുന്ന അതേ പഴമയുടെയും കൈപ്പുണ്യത്തിന്റേയും രുചിയില്‍ ഉണ്ടാക്കാന്‍ പലരും പാടുപെടും. അതുകൊണ്ട് തന്നെ ആ രുചിയില്‍ ഈ വിഷു ക്കാലത്ത് ഒരു മാമ്പഴ പുളിശ്ശേരി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ...

നാടന്‍ മാങ്ങ - നാലെണ്ണം മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ ജീരകം - അര ടീസ്പൂണ്‍ മുളക് പൊടി - അര ടീസ്പൂണ്‍ 
പച്ചമുളക് - നാല് എണ്ണം 
കറിവേപ്പില 
തേങ്ങ ചിരകിയത് - 1 കപ്പ് 
ചെറിയ ഉള്ളി - 4 എണ്ണം 
തൈര് - 1 കപ്പ്

തയ്യാറാക്കുന്ന വിധം...
 
മാമ്പഴം മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില, പച്ചമുളക് എന്നിവയിട്ട് അല്‍പം വെള്ളമൊഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കണം. ശേഷം തേങ്ങ, ജീരകം, ചെറിയ ഉള്ളി, കറിവേപ്പില, മഞ്ഞള്‍പ്പൊടി എന്നിവ അരച്ച് ആ കൂട്ടി വേവാന്‍ വെച്ചിരിക്കുന്ന മാമ്പഴത്തിലേക്ക് ചേര്‍ക്കണം. എന്നിട്ട് നല്ലതുപോലെ കുറുകി വരുന്നത് വരെ ഇളക്കണം. ചെറിയ തീയില്‍ വേണം വെക്കുന്നതിന്. പിന്നെ നല്ലതുപോലെ ബീറ്റ് ചെയ്‌തെടുത്ത തൈര് കൂടി ഇതിലേക്ക് ചേര്‍ക്കണം. തൈര് ഒഴിച്ച ശേഷം ഇത് അധികം തിളപ്പിക്കാന്‍ പാടില്ല. ഒന്ന് ചൂടായാല്‍ മാത്രം മതി. പിന്നീട് തീ ഓഫ് ആക്കണം. ശേഷം അതിലേക്ക് അല്‍പം കടുകും കറിവേപ്പിലയും താളിച്ചെടുക്കാവുന്നതാണ്.

Also read: ഒരു വെറെെറ്റി പായസം ; വിഷുവിന് തയ്യാറാക്കാം ഈ സ്പെഷ്യൽ പായസം

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios