Vishu 2024 : വിഷു സ്പെഷ്യൽ സദ്യ കൂട്ടുകറി ; എളുപ്പം തയ്യാറാക്കാം
ഈ വിഷുസദ്യയ്ക്ക് രുചികരമായ കൂട്ടുകറി എളുപ്പം തയ്യാറാക്കാം. പുഷ്പ വർഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്...
'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'
കൂട്ടുകറി ഇല്ലാതെ എന്ത് വിഷുസദ്യ അല്ലേ. ഇത്തവണത്തെ വിഷുവിന് രുചികരമായ സ്പെഷ്യൽ കൂട്ടുകറി തയ്യാറാക്കിയാലോ?.
വേണ്ട ചേരുവകൾ...
1. കടല , ഗ്രീൻ പീസ് - അരക്കപ്പ് വീതം വേവിച്ചത്
2. ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ഏത്തയ്ക്ക,
ചക്കക്കുരു, ചക്ക, ആപ്പിൾ - അരക്കപ്പ് വീതം
മഞ്ഞൾ പൊടി - 1 ടീസ്പൂൺ
3. വറ്റൽ മുളക് - 6 എണ്ണം
കുരുമുളക് - 1 ടീസ്പൂണ്
കറിവേപ്പില - 1 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
ഇത് വറുത്ത് പൊടിക്കണം
4. തേങ്ങ - 1 മുറി ( ചുവക്കെ വറുത്തത്)
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 2 ടീസ്പൂൺ
5. ജീരകം - അര സ്പൂൺ
അരി, ഉഴുന്ന് പരിപ്പ് - 1 സ്പൂൺ
കടുക് - 1 സ്പൂൺ
കറിവേപ്പില - 1 സ്പൂൺ
തയ്യാറാക്കുന്ന വിധം...
ഒരു ചട്ടി അടുപ്പത്ത് വച്ച് ഒന്നാമത്തെ ചേരുവയും രണ്ടാമത്തെ ചേരുവയിൽ ചക്കയും ആപ്പിളും ഒഴികെയുള്ളത് ചേർത്ത് ആവശ്യത്തിന് ഉപ്പ് രണ്ട് പച്ചമുളക് ഇവ ചേർത്ത് വേവിക്കുക. വെന്തുവരുമ്പോൾ ചക്കയും ആപ്പിളും വറുത്ത പൊടിയും ചേർക്കണം. നന്നായി യോജിപ്പിച്ച ശേഷം വെള്ളം വറ്റി വരുമ്പോൾ വറുത്ത തേങ്ങ ചേർക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കണം. തീ ഓഫ് ചെയ്ത ശേഷം വെളിച്ചെണ്ണയിൽ ബാക്കി ചേരുവ വറുത്തിടുക.
പശുവിൻ പാലും വേണ്ട തേങ്ങാപ്പാലും വേണ്ട, ഇത് അരച്ച പായസം