Vishu 2024: വിഷുവിന് വിളമ്പാൻ അമ്പലപ്പുഴ പാൽപ്പായസം; റെസിപ്പി

ഈ വിഷുസദ്യയ്ക്ക് വിളമ്പാൻ അമ്പലപ്പുഴ പാൽപ്രയാസം തയ്യാറാക്കിയാലോ? പ്രിയകല അനിൽകുമാർ തയ്യാറാക്കിയ പാചകക്കുറിപ്പ്... 
 

Vishu 2024 ambalapuzha paal payasam recipe

'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ  വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ.  നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com  എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'

Vishu 2024 ambalapuzha paal payasam recipe


\ഈ വിഷുസദ്യയ്ക്ക് വിളമ്പാൻ അമ്പലപ്പുഴ പാൽപ്രയാസം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ...

പാൽ - 1 ലിറ്റർ
ഉണക്കലരി 100 ഗ്രാം 
പഞ്ചസാര 125 ഗ്രാം 
കല്കണ്ടം 125 ഗ്രാം (കൽക്കണ്ടു വേണ്ടായെങ്കിൽ 250 ഗ്രാം പഞ്ചസാര ചേർത്തോളൂ )
ഏലക്കാപൊടി  1 സ്പൂൺ 
തുളസിയില അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം... 

ആദ്യം പാൽ തിളപ്പിച്ചിട്ടു അരി കഴുകി ഇടുക. ശേഷം  തിളച്ചു കഴിഞ്ഞാൽ കുക്കർ മൂടി വിസിൽ വച്ച് ചെറിയ തീയിൽ ഒരു 15 മിനിറ്റ് വയ്ക്കുക. ഒരു വിസിൽ വന്നാലും കുഴപ്പമില്ല. 15 മിനിറ്റ് കഴിഞ്ഞു ആവി പോയ ശേഷം ഉരുളി ചൂടാക്കി നെയ്യൊഴിച്ചു അതിൽ പാലും അരിയും വെന്ത മിക്സ്‌ ഒഴിച്ച് പഞ്ചസാരയും കൽക്കണ്ടും ചേർക്കുക. തുടര്‍ന്ന് ഇതിലേയ്ക്ക് ഏലക്ക പൊടിയും ചേർത്ത് നല്ല കുറുക്കിയ പരുവത്തിൽ എടുത്ത് തുളസി ഇലയും ഇട്ട് അലങ്കരിച്ചു ഉപയോഗിക്കാം. ഇത് വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റിയ ഒരു പായസമാണ്.  

youtuevideo

Also read: വിഷുവിനൊരുക്കാം സ്വാദിഷ്ടമായ ഈന്തപ്പഴം ഇല അട; ഈസി റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios