പാചകപ്രേമികള്‍ക്ക് ഇഷ്ടമാകുന്നൊരു 'ടിപ്'; കാണാം വീഡിയോ...
പല തരത്തിലുള്ള റാപ്പുകള്‍ നമുക്കറിയാം. ഇഷ്ടാനുസരണം ഓരോരുത്തരുടേയും അഭിരുചിക്ക് അനുസരിച്ചുള്ള ഫില്ലിംഗ് വച്ച് ചപ്പാത്തി കൊണ്ടോ പൊറോട്ട കൊണ്ടോ റൊട്ടി കൊണ്ടോ എല്ലാം റാപ്പ് ഉണ്ടാക്കാറുണ്ട്. ലളിതമായി, എന്നാല്‍ രുചികരമായി തയ്യാറാക്കാവുന്നൊരു വിഭവം കൂടിയാണ് ഇത്തരം റാപ്പുകള്‍
ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ കൂടുതലായി പാചകത്തിലേക്ക് കടന്നുവരികയും അതില്‍ സന്തോഷം കണ്ടെത്തുകയുമെല്ലാം ചെയ്തിരുന്നു. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പാചക പരീക്ഷണങ്ങളെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചിരുന്നതും. ഇത്തരക്കാര്‍ക്ക് എളുപ്പത്തില്‍ ഇഷ്ടപ്പെടുന്നൊരു വീഡിയോയെ കുറിച്ചാണ് ഇനി പറയുന്നത്.
പല തരത്തിലുള്ള റാപ്പുകള്‍ നമുക്കറിയാം. ഇഷ്ടാനുസരണം ഓരോരുത്തരുടേയും അഭിരുചിക്ക് അനുസരിച്ചുള്ള ഫില്ലിംഗ് വച്ച് ചപ്പാത്തി കൊണ്ടോ പൊറോട്ട കൊണ്ടോ റൊട്ടി കൊണ്ടോ എല്ലാം റാപ്പ് ഉണ്ടാക്കാറുണ്ട്. ലളിതമായി, എന്നാല്‍ രുചികരമായി തയ്യാറാക്കാവുന്നൊരു വിഭവം കൂടിയാണ് ഇത്തരം റാപ്പുകള്‍.
ചിലര്‍ പച്ചക്കറികളായിരിക്കും ഫില്ലിംഗായി തെരഞ്ഞെടുക്കുക. മറ്റ് ചിലര്‍ക്ക് മീറ്റിനോടായിരിക്കും താല്‍പര്യം കൂടുതല്‍. ഫില്ലിംഗ് ഏതായാലും റാപ്പുണ്ടാക്കുമ്പോഴുള്ള ഒരു പ്രധാന പ്രശ്‌നം ഇത് മടക്കുന്ന രീതി ശരിയല്ലെങ്കില്‍ അകത്ത് നിറച്ചിരിക്കുന്നതെല്ലാം താഴേക്ക് കൊഴിഞ്ഞുവീണുകൊണ്ടിരിക്കും എന്നതാണ്.
ഈ പ്രശ്‌നം ഒഴിവാക്കി, അല്‍പം 'പ്രൊഫഷണല്‍' ആയിത്തന്നെ റാപ്പുണ്ടാക്കി തുടങ്ങിയാലോ? അതിന് സഹായിക്കുന്ന വീഡിയോ ആണിത്. ഒന്ന് കണ്ടുനോക്കാം...
'ആല്‍ഫ ഫുഡീ' എന്ന ഫുഡ് ബ്ലോഗറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ലക്ഷക്കണക്കിന് പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. പലരും രസകരമായ ഈ പൊടിക്കൈ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
Also Read:- വെെകിട്ട് ചൂട് ചായയോടൊപ്പം തകർപ്പൻ പഴംപൊരി കഴിച്ചാലോ...?