തനി നാടൻ അമ്പഴങ്ങ ചമ്മന്തി തയ്യാറാക്കാം; റെസിപ്പി
അമ്പഴങ്ങ കഴിക്കാന്‍ ഇഷ്ടമാണോ? കിടിലൻ ചെമ്മന്തിക്കും അമ്പഴങ്ങ ബെസ്റ്റാണ്. ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
അമ്പഴങ്ങ കൊണ്ട് കിടിലന്‍ ചമ്മന്തി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
അമ്പഴങ്ങ - 3 എണ്ണം
കാന്താരി മുളക് - 3 എണ്ണം
ചുവന്ന ഉള്ളി - 5 എണ്ണം
കറിവേപ്പില - 1 തണ്ട്
ഇഞ്ചി - 1 സ്പൂൺ
വെളുത്തുള്ളി - 3 അല്ലി
തേങ്ങ - 1/2 മുറി
ഉപ്പ് - 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
അമ്പഴങ്ങ തോൽ കളഞ്ഞു ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അതിനെ മിക്സിയുടെ ജാറിലേയ്ക്ക് ഇട്ടു കൊടുത്തതിനുശേഷം അടുത്തതായി അതിലേയ്ക്ക് ആവശ്യത്തിന് തേങ്ങ, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില, ചുവന്ന ഉള്ളി എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇതോടെ ഹെൽത്തി ആയിട്ടുള്ള അമ്പഴങ്ങ ചമ്മന്തി റെഡി.
Also read: നല്ല നാടന്‍ തൈര് മുളക് ചമ്മന്തി തയ്യാറാക്കാം; റെസിപ്പി