കറിയിലെ ഉപ്പ് കുറയ്ക്കാൻ ഇതാ നാല് വഴികൾ

കറിയിൽ ഉപ്പ് കൂടി കഴിഞ്ഞാൽ കുറയ്ക്കാൻ സഹായിക്കുന്ന നാല് പൊടിക്കൈകള്‍ പരിചയപ്പെടാം. 

tips to reduce salt in curry

ഒരു കറി ഉണ്ടാക്കി കഴിഞ്ഞാൽ ഉപ്പോ എരുവോ പുളിയോ കൂടി കഴിഞ്ഞാൽ കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഉപ്പ്. കറിയിൽ ഉപ്പ് കൂടി കഴിഞ്ഞാൽ കുറയ്ക്കാൻ സഹായിക്കുന്ന നാല് പൊടിക്കൈകള്‍ പരിചയപ്പെടാം...

ഒന്ന്...

കറിയിൽ ഉപ്പ് കൂടി കഴിഞ്ഞാൽ വിനാഗിരിയും പഞ്ചസാരയും ഓരോ ടേബിൾ സ്പൂൺ വീതം ചേർത്തിളക്കുക. വിനാഗിരിയുടെ ചവർപ്പും പഞ്ചസാരയുടെ മധുരവും ചേരുമ്പോൾ ഉപ്പിന്റെ അളവ് കുറയാൻ സഹായിക്കും.

രണ്ട്...

ഒരു ചെറിയ സവാള രണ്ടോ മൂന്നോ ആയി അരിഞ്ഞ് കറിയിൽ ചേർക്കുക. പച്ചയ്ക്കോ എണ്ണയിൽ വറുത്ത് കോരിയോ സവാള ഇടാം. അഞ്ച് മിനിറ്റിനു ശേഷം സവാള മാറ്റണം. ഉപ്പ് കുറയ്ക്കാൻ ഇത് സഹായിക്കും.

മൂന്ന്...

ഉപ്പ് കുറയ്ക്കാന്‍ ഏറ്റവും മികച്ച പരിഹാരം ഉരുളക്കിഴങ്ങാണ്. കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കറിയില്‍ ചേര്‍ക്കാം. കറി തണുത്ത ശേഷം വേണമെങ്കില്‍ കിഴങ്ങ് കഷ്ണം മാറ്റി വയ്ക്കാവുന്നതാണ്.

നാല്...

ഉപ്പ് കൂടിയ കറിയിൽ രണ്ട് ടീസ്പൂൺ പാൽ ഒഴിച്ച് പാകം ചെയ്താലും മതി. ഉപ്പ് കുറഞ്ഞ് കിട്ടും. ഉപ്പുരസം മാറുമെന്നു മാത്രമല്ല, കറിയുടെ മൊത്തത്തിലുള്ള രുചികളെ ഒന്ന് ബാലൻസ് ചെയ്തു നിർത്താനും പാൽ ഉപകരിക്കും.

കൊതിയൂറും മത്തങ്ങ പായസം ഈസിയായി തയ്യാറാക്കാം...

Latest Videos
Follow Us:
Download App:
  • android
  • ios