ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍...
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളുമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലരെയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളുമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ബനാന കൊണ്ടുള്ള ഷേക്കാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യം വലിയ അളവിൽ നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കൊണ്ടുള്ള ഷേക്ക് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
രണ്ട്...
ബീറ്റ്റൂട്ട് ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
മൂന്ന്...
മാതള ജ്യൂസ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
നാല്...
നെല്ലിക്കാ- ഇഞ്ചി ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ് നെല്ലിക്ക. ഇഞ്ചിയും ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ്. ഇവ രണ്ടും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്. ഇതിനായി ഒരു ഇഞ്ച് ഇഞ്ചിയും രണ്ട് നെല്ലിക്കയും വെള്ളത്തിനൊപ്പം ചേര്‍ത്ത് മിക്സില്‍ അടിച്ചെടുക്കുക. ശേഷം ഈ പാനീയം കുടിക്കാം.
അഞ്ച്...
തക്കാളി ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, വിറ്റാമിന്‍ ഇ, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് തക്കാളി. 100 ഗ്രാം തക്കാളിയില്‍ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളി ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: ഭക്ഷണം പാകംചെയ്യുന്നതിനിടെ മണ്‍ചട്ടി പൊട്ടി; വീഡിയോ കണ്ടത് നാല് ദശലക്ഷം ആളുകള്‍