The Great Khali : 'ശക്തിയുടെ രഹസ്യം ഈ ഭക്ഷണങ്ങള്‍'; വീഡിയോ പങ്കുവച്ച് റസ്‌ലിങ് താരം ഗ്രേറ്റ് ഖാലി

പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടയും മീനുമാണ് തന്റെ പ്രിയപ്പെട്ട ഭക്ഷണമെന്നാണ് ഖാലി പറയുന്നത്. ദിവസവും 60-70 മുട്ടകളാണ് ഖാലി കഴിക്കുന്നത്.

The Great Khali shared his diet in video

ഫിറ്റ്നസില്‍ (fitness) വളരെ അധികം ശ്രദ്ധിക്കുന്ന റസ്‌ലിങ് താരം ആണ് ദ ഗ്രേറ്റ് ഖാലി (The Great Khali) എന്ന ദലിപ് സിങ് റാണ. ഇപ്പോഴിതാ തന്‍റെ ഭക്ഷണശീലങ്ങള്‍ എന്തൊക്കെയെന്ന് പങ്കുവയ്ക്കുകയാണ് ഗ്രേറ്റ് ഖാലി. ഇന്‍സ്റ്റഗ്രാമിലൂടെ (instagram) ആണ് ഖാലി വീഡിയോ പങ്കുവച്ചത്. 

പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടയും മീനുമാണ് തന്റെ പ്രിയപ്പെട്ട ഭക്ഷണമെന്നാണ് ഖാലി പറയുന്നത്. ദിവസവും 60-70 മുട്ടകളാണ് ഖാലി കഴിക്കുന്നത്. മുട്ടയുടെ വെള്ള മാത്രമാണ് കഴിക്കുക. മുട്ടയുടെ മഞ്ഞയില്‍ കൊളസ്‌ട്രോള്‍ ഉള്ളതിനാല്‍ അത് ഒഴിവാക്കാറുണ്ടെന്നും ഖാലി പറയുന്നു.

 

മുട്ടയ്ക്ക് പുറമേ ദിവസവും രണ്ട് ലീറ്റര്‍ പാലും ഖാലി കഴിക്കാറുണ്ട്. ചിക്കന്‍, ചോറ്, പരിപ്പ് എന്നിവയൊക്കെയാണ് ഖാലിയുടെ മറ്റ്  ഇഷ്ട വിഭവങ്ങള്‍. ഫിറ്റ്നസിന് കുറുക്ക് വഴികളില്ലെന്നും നല്ലൊരു ശരീരം ലഭിക്കാന്‍ സമയവും പ്രയത്‌നവും ആവശ്യമാണെന്നും ഖാലി പറയുന്നു. 

 

'സൂപ്പര്‍ ഫുഡ്' എന്നാണ് മുട്ടയെ വിശേഷിപ്പിക്കുന്നതെന്ന് ന്യൂട്രിഷനിസ്റ്റും ന്യൂട്രസി ലൈഫ്‌സ്റ്റൈല്‍ സ്ഥാപകയുമായ ഡോ.രോഹിണി പാട്ടീല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മുട്ടയുടെ വെള്ളയില്‍ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീന്‍, 55 മില്ലി ഗ്രാം സോഡിയം എന്നിവയുണ്ട്. കുറഞ്ഞ അളവിലേ കലോറിയുള്ളൂ. അതിനാല്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അതേസമയം, മഞ്ഞക്കരുവില്‍ വിറ്റാമിന്‍ എ, ഫാറ്റ്, കൊളസ്‌ട്രോള്‍ എന്നിവയുണ്ട്. മഞ്ഞക്കരു കൂടുതല്‍ കഴിച്ചാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ നില ഉയരും. 

Also Read: ഗൗരവഭാവത്തോടെ മുട്ട കഴിക്കുന്ന ഉണ്ണിമുകുന്ദന്‍; രസകരമായ വീഡിയോ; കമന്‍റുകളുമായി ആരാധകര്‍

Latest Videos
Follow Us:
Download App:
  • android
  • ios