പിസിഒഎസ് പ്രശ്നം നേരിടുന്നവരാണോ? ഒഴിവാക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

ഭക്ഷണക്രമം നേരിട്ട് പിസിഒഎസിന് കാരണമാകില്ല. എന്നാൽ ഇത് രോഗാവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും സങ്കീർണതകളും വഷളാക്കും. പിസിഒഎസ് ഉള്ള സ്ത്രീകൾ പലപ്പോഴും ഇൻസുലിൻ പ്രതിരോധവുമായി പോരാടുന്നു. അതായത് അവരുടെ ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ പ്രയാസമുണ്ടാകാം. 

Swap these 8 foods for better PCOS management azn

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്നത്  സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ ഡിസോർഡറാണ്. പിസിഒഎസ് ഉള്ള സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ്. അണ്ഡാശയത്തിലെ സിസ്റ്റുകളുടെ സാന്നിധ്യം, ക്രമരഹിതമായ  ആർത്തവം, ആര്‍ത്തവം ഇല്ലാതെ വരുക, അമിതമായ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ), ഫെർട്ടിലിറ്റി പ്രശ്നങ്ങള്‍ എന്നിവ പിസിഒഎസ് മൂലം ഉണ്ടായേക്കാം. 

ഭക്ഷണക്രമം നേരിട്ട് പിസിഒഎസിന് കാരണമാകില്ല. എന്നാൽ ഇത് രോഗാവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും സങ്കീർണതകളും വഷളാക്കും. പിസിഒഎസ് ഉള്ള സ്ത്രീകൾ പലപ്പോഴും ഇൻസുലിൻ പ്രതിരോധവുമായി പോരാടുന്നു. അതായത് അവരുടെ ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ പ്രയാസമുണ്ടാകാം. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിനും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതിനും പിസിഒഎസ് ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾക്കും ഇടയാക്കും.

പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

വൈറ്റ് ബ്രെഡ്, വെള്ള അരി, മധുരമുള്ള ധാന്യങ്ങൾ എന്നിവ പോലുള്ള ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് കാർബോഹൈഡ്രേറ്റ്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ ഇടയാക്കും. ഇത് പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധം വഷളാക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളെ ഒഴിവാക്കി പകരം, ബ്രൗൺ റൈസ്, ഓട്സ് പോലുള്ള കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുക. 

രണ്ട്... 

സംസ്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങളും പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും അനാരോഗ്യകരമായ ട്രാൻസ് ഫാറ്റുകൾ, ശുദ്ധീകരിച്ച പഞ്ചസാര, കൃത്രിമ നിറം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയ്ക്ക് പകരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

മൂന്ന്...

പാലുൽപ്പന്നങ്ങളും പിസിഒഎസ് ഉള്ള ചില സ്ത്രീകൾ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. പകരം ബദാം പാൽ, തേങ്ങാപ്പാൽ, കശുവണ്ടിപ്പാൽ എന്നിവ പോലുള്ള ഡയറി ഇതരമാർഗങ്ങൾ പരിഗണിക്കുക. 

നാല്... 

റെഡ് മീറ്റും പിസിഒഎസ് ഉള്ള ചില സ്ത്രീകൾ അധികം കഴിക്കേണ്ട. പകരം ഫിഷ്, ചിക്കന്‍ തുടങ്ങിയവ കഴിക്കാം. 

അഞ്ച്... 

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും പരിമിതപ്പെടുത്തുക.  പ്രത്യേകിച്ച് പൂരിത, ട്രാൻസ് ഫാറ്റ് എന്നിവയുടെ അമിത ഉപഭോഗം ശരീരഭാരം വർധിപ്പിക്കുന്നതിനും ഹോർമോൺ അസന്തുലിതാവസ്ഥയെ വഷളാക്കുന്നതിനും ഇടയാക്കും. ഇവയ്ക്ക് പകരം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ, പരിപ്പ്, ഒലീവ് ഓയിൽ, സാൽമൺ ഫിഷ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്... 

ഉയർന്ന കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഹോർമോൺ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാല്‍ കോഫി പോലുള്ള കഫൈൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക. പകരം ഹെർബൽ ടീകള്‍ കുടിക്കാം. 

ഏഴ്... 

പിസിഒഎസ് ഉള്ള സ്ത്രീകളിൽ മദ്യം കരളിന്റെ പ്രവർത്തനം, ഹോർമോൺ ബാലൻസ്, ഇൻസുലിൻ പ്രതിരോധം എന്നിവയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ മദ്യപാനം ഒഴിവാക്കുക. 

എട്ട്... 

സോഡ, ബേക്ക് ചെയ്ത സാധനങ്ങൾ, മധുരമുള്ള പാനീയങ്ങൾ തുടങ്ങിയ പഞ്ചസാര ചേർത്ത ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നതും ശരീരഭാരം വർധിപ്പിക്കുന്നതിനും ഇൻസുലിൻ പ്രതിരോധം വഷളാക്കുന്നതിനും കാരണമാകും. 

ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം ഈ അഞ്ച് സ്നാക്സുകള്‍...

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios