Summer Fest: ക്ഷീണവും ദാഹവും അകറ്റാന്‍ നല്ല മധുരമൂറും ചെമ്പരത്തി ജ്യൂസ് കുടിച്ചാലോ? ഈസി റെസിപ്പി
വീട്ടുമുറ്റത്തു നിൽക്കുന്ന ചെമ്പരത്തിപ്പൂവ് വെച്ച് ഒരു കിടിലൻ ജ്യൂസ് തയ്യാറാക്കിയാലോ? വിനി ബിനി തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഈ ചൂടുകാലത്ത് ചെമ്പരത്തിപ്പൂവ് വെച്ച് ഒരു കിടിലൻ ജ്യൂസ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ...
ചെമ്പരത്തിപ്പൂവ് - 5 എണ്ണം
നാരങ്ങ നീര് -ഒരു നാരങ്ങായുടേത്
ഇഞ്ചി -ഒരു ചെറിയ കഷ്ണം
ഗ്രാമ്പൂ -2 എണ്ണം
പുതിന ഇല -കുറച്ചു
ഐസ് ക്യൂബ്‌സ്
വെള്ളം
ചിയ സീഡ് അല്ലെങ്കിൽ ബേസിൽ സീഡ്‌സ് - കുറച്ചു
തയ്യാറാക്കുന്ന വിധം...
ആദ്യം കഴുകി വൃത്തിയാക്കിയ ചെമ്പരത്തി പൂവ് കുറച്ചു വെള്ളത്തിൽ ഇട്ടു തിളപ്പിക്കണം, അതിന്റെ നിറം ചുവപ്പ് ആകുമ്പോൾ സ്റ്റോവ് ഓഫ് ആക്കി അരിച്ചു മാറ്റി വെക്കുക, അതുപോലെ ചിയ സീഡ് കുറച്ചു വെള്ളത്തിൽ ഇട്ടു വെക്കുക. ഇനി ഒരു മിക്സി ജാറിൽ ചെമ്പരത്തി വെള്ളം, പഞ്ചസാര, ഇഞ്ചി, നാരങ്ങ നീര്, ഗ്രാമ്പു, പുതിന ഇല,കുറച്ചു വെള്ളം കൂടെ ഒഴിച്ചു നന്നായി അടിച്ചെടുക്കുക, ഇത് ഒരു അരിപ്പ വെച്ച് അരിച്ചു അതിലേക്കു കുതിർത്തു വെച്ചിരിക്കുന്ന ചിയ സീഡ്, ഐസ് ക്യൂബസ് ഇട്ടു തണുപ്പോടെ കുടിക്കുക.
Also read: മനസ്സും വയറും നിറയാൻ സ്വാദിഷ്ടമായ മാമ്പഴം റാഗി സ്മൂത്തി; റെസിപ്പി