Viral Video| സ്ട്രീറ്റ് ഫുഡില്‍ വിചിത്രമായ പരീക്ഷണം; വൈറലായി വീഡിയോ

ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബീച്ചുകളിലും തിയേറ്ററുകളിലും തെരുവുകളിലുമെല്ലാം ഒരുപോലെ ഇതിന്റെ സ്റ്റാളുകള്‍ കാണാറുണ്ട്. എവിടെയായാലും ഈ വിഭവത്തിന് ആരാധകരുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്

street vendor prepared chocolate masala sweet corn

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം 'സ്ട്രീറ്റ് ഫുഡ്'  ( Street Food) എന്നത് ഒരു വികാരം തന്നെയാണ്. പാനി പൂരി, ദഹി പൂരി, ചാട്ടുകള്‍ എന്നിങ്ങനെ തെരുവില്‍ ലഭിക്കുന്ന രുചികള്‍ പലതാണ്. ഇക്കൂട്ടത്തില്‍ പെടുന്നതാണ് മസാല 'സ്വീറ്റ് കോണ്‍'ഉം ( Sweet Corn ). പാകപ്പെടുത്തിയ സ്വീറ്റ് കോണില്‍ മസാലകള്‍ ചെറുനാരങ്ങ നീര് എന്നിവയെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഇത്. 

മിക്കവര്‍ക്കും ഇഷ്ടപ്പെട്ടൊരു വിഭവമാണിത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബീച്ചുകളിലും തിയേറ്ററുകളിലും തെരുവുകളിലുമെല്ലാം ഒരുപോലെ ഇതിന്റെ സ്റ്റാളുകള്‍ കാണാറുണ്ട്. എവിടെയായാലും ഈ വിഭവത്തിന് ആരാധകരുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. 

എന്നാല്‍ ഇതില്‍ 'സ്‌പൈസി' ആയ മസാല ചേര്‍ക്കുന്നതിന് പകരം ബട്ടറും ചോക്ലേറ്റുമെല്ലാമാണ് ചേര്‍ക്കുന്നതെങ്കിലോ! കേള്‍ക്കുമ്പോള്‍ തന്നെ അധികം പേര്‍ക്കും ഇഷ്ടമാകാന്‍ സാധ്യതയില്ല. എന്തായാലും ഇത്തരത്തില്‍ ഒരു പരീക്ഷണത്തിന് മുതിര്‍ന്നിരിക്കുകയാണ് ഒരു തെരുവുകച്ചവടക്കാരന്‍. 

'anikaitluthra' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വ്യത്യസ്തമായ ഈ പരീക്ഷണത്തിന്റെ വീഡിയോ വന്നിരിക്കുന്നത്. പാകപ്പെടുത്തിയ കോണില്‍ ആദ്യം ബട്ടര്‍ തേക്കുന്നു. പിന്നാലെ ചോക്ലേറ്റ് സോസ്. അതിന് ശേഷം ക്രീം. ഇതിന് മുകളില്‍ മസാലയും ചെറുനാരങ്ങാനീരും. 'ചോക്ലേറ്റ് മസാല സ്വീറ്റ് കോണ്‍' തയ്യാര്‍. 

ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. ഭക്ഷണപ്രേമികളായ നിരവധി പേര്‍ വീഡിയോ പങ്കുവയ്ക്കുന്നുമുണ്ട്. എന്നാല്‍ മിക്കവര്‍ക്കും വ്യത്യസ്തമായ ഈ പരീക്ഷണം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഒന്നുകില്‍ മസാല ചേര്‍ത്ത് മാത്രമോ, അതല്ലെങ്കില്‍ ബട്ടറും ചോക്ലേറ്റും ചേര്‍ത്ത് മാത്രമോ തയ്യാറാക്കുകയാണെങ്കില്‍ കഴിക്കാമെന്നും ഇത് യോജിപ്പിച്ച് ചെയ്യുന്നത് ഒട്ടും താല്‍പര്യമില്ലെന്നുമാണ് അധികപേരുടെയും അഭിപ്രായം. ഏതായാലും ഒരു ചെറിയ വിഭാഗം ഈ പരീക്ഷണവും ഒന്ന് 'ട്രൈ' ചെയ്തുനോക്കാമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. 

വീഡിയോ കാണാം...

 

 

Also Read:- ഇത് തീ പാറും മോമോസ്; വൈറലായി പാചകപരീക്ഷണ വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios