Street Food : സമൂസ ഇങ്ങനെയും കഴിക്കാം; വ്യത്യസ്തമായ റെസിപിയുടെ വീഡിയോ...

വടക്കേ ഇന്ത്യയിലാണെങ്കില്‍ വിവിധ തരം പൂരികള്‍, ചാട്ടുകള്‍, സമൂസ തുടങ്ങിയവയാണ് അധികവും തെരുവ് ഫുഡ് സ്റ്റാളുകളില്‍ കാണാറ്. ഇവയില്‍ തന്നെ 'വറൈറ്റി'കള്‍ എത്രയോ വിധം. ഓരോ ദിവസവും ഇത്തരം വിഭവങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് കച്ചവടക്കാരും ഭക്ഷണപ്രേമികളും
 

street food vendor prepares sandwich with samosa

സാംസ്‌കാരികമായ വൈവിധ്യങ്ങള്‍ ( Cltural Diversity ) പോലെ തന്നെയാണ് ഇന്ത്യയില്‍ ഭക്ഷണങ്ങളിലുള്ള വൈവിധ്യങ്ങളും ( Food Diversity ) . എത്ര വിവിധങ്ങളായ വിഭാഗങ്ങള്‍ ഉണ്ടോ, അത്രയും തന്നെ വിവിധങ്ങളായ ഭക്ഷണരീതികളും നമ്മുടെ നാട്ടില്‍ ഉണ്ട്. ഇന്ത്യയിലെ തെരുവോരങ്ങളിലുള്ള സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളെല്ലാം ( Street Food ) തന്നെ സജീവമായിരിക്കുന്നതും ഒരുപക്ഷേ ഈ വൈവിധ്യങ്ങളുടെ പേരിലാണ്. 

സ്ട്രീറ്റ് ഫുഡിന് പേര് കേട്ട രാജ്യം കൂടിയാണ് ഇന്ത്യ. ഓരോ പ്രദേശത്തിനും അനുസരിച്ച് ഇത്തരത്തിലുള്ള സ്റ്റാളുകളില്‍ ലഭിക്കുന്ന വിഭവങ്ങളുടെ സവിശേഷതകള്‍ മാറിയിരിക്കും. വടക്കേ ഇന്ത്യയിലാണെങ്കില്‍ വിവിധ തരം പൂരികള്‍, ചാട്ടുകള്‍, സമൂസ തുടങ്ങിയവയാണ് അധികവും തെരുവ് ഫുഡ് സ്റ്റാളുകളില്‍ കാണാറ്. ഇവയില്‍ തന്നെ 'വറൈറ്റി'കള്‍ എത്രയോ വിധം. 

ഓരോ ദിവസവും ഇത്തരം വിഭവങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് കച്ചവടക്കാരും ഭക്ഷണപ്രേമികളും. എന്തായാലും അത്തരത്തില്‍ രസകരമായൊരു പരീക്ഷണം നടത്തുന്ന തെരുവുകച്ചവടക്കാരന്റെ റെസിപിയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഫുഡ് ബ്ലോഗേഴ്‌സാണ് ഈ വീഡിയോ ആദ്യമായി പങ്കുവച്ചത്. പിന്നീട് നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു.

സമൂസ കൊണ്ട് സാന്‍ഡ്വിച്ച് തയ്യാറാക്കുകയാണ് കച്ചവടക്കാരന്‍. ഇത് തയ്യാറാക്കുന്ന രീതി തന്നെ കൗതുകമുണര്‍ത്തുന്നതാണ്. ആദ്യം സമൂസയെടുത്ത് ഗ്രില്ലിംഗ് മെഷീനില്‍ ഇട്ട് പ്രസ് ചെയ്‌തെടുക്കുകയാണ്. പിന്നീട് ബ്രഡില്‍ ചട്ണികളും കെച്ചപ്പും ചാട്ട് മസാലയുമെല്ലാം ചേര്‍ത്ത് സമൂസ ഇതില്‍ വയ്ക്കുന്നു. വീണ്ടും കെച്ചപ്പ് ചേര്‍ക്കുന്നു. അവസാനം ചട്ണികളും മറ്റും ചേര്‍ത്ത മറ്റൊരു ബ്രഡ് കൂടി മുകളില്‍ വച്ച് അതിനെ സാന്‍ഡ്വിച്ചായി മാറ്റുന്നു. 

സ്ട്രീറ്റ് ഫുഡ് പ്രേമികളായ നിരവധി പേര്‍ ഈ പരീക്ഷണത്തെ പിന്തുണയ്ക്കുകയാണ്. സമൂസ സാന്‍ഡ്വിച്ചിന് രുചിയുണ്ടാകുമെന്നും അതുകൊണ്ട് തന്നെ ഇതൊരു സ്വാഗതാര്‍ഹമായ പരീക്ഷണമാണെന്നുമെല്ലാം ഇവര്‍ കമന്റുകളില്‍ രേഖപ്പെടുത്തുന്നു. അതേസമയം സമൂസ ഇങ്ങനെയൊന്നും കഴിക്കേണ്ടതല്ലെന്നുള്ള വാദവുമായി മറുവിഭാഗവും രംഗത്തുണ്ട്. ഏതായാലും ഭക്ഷണത്തോട് പ്രണയമുള്ള ആരിലും വീഡിയോ കൗതുകമുണര്‍ത്തുമെന്നതില്‍ സംശയമില്ല. 

വീഡിയോ കാണാം...

 

Also Read:- പച്ചമുളക് കൊണ്ടും 'ഐസ്‌ക്രീം'; വൈറലായി വീഡിയോ...

Latest Videos
Follow Us:
Download App:
  • android
  • ios