പത്ത് രൂപ എടുക്കാനുണ്ടോ?; ഉണ്ടെങ്കില്‍ ഇദ്ദേഹം തരും കിടിലൻ 'കെഎഫ്സി'...
ഒരുപാട് പേര്‍ക്ക് ഇഷ്ടമാണ് വ്യത്യസ്തമായ സ്ട്രീറ്റ് ഫുഡുകള്‍ ഇരുന്ന് കാണാൻ. ഇത്തരത്തില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നൊരു സ്ട്രീറ്റ് ഫുഡ്- സംബന്ധിച്ച വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ ധാരാളം വീഡിയോകള്‍ കണ്ടുപോകാറുണ്ട്, അല്ലേ? ഇതില്‍ ഏറ്റവുമധികം കാണുന്നത് ഫുഡ് വീഡിയോകള്‍ തന്നെയാണെന്നതിലും സംശയമില്ല. മിക്കവരുടെയും ഒരു ദിവസത്തെ നിര്ബന്ധമായൊരു പതിവായിരിക്കും ഒരു ഫുഡ് വീഡിയോ എങ്കിലും കാണുകയെന്നത്.
ചിലരാണെങ്കില്‍ ഫുഡ് വീഡിയോകള്‍ക്ക് അടിപ്പെട്ട് പോയിരിക്കും. ദിവസവും ഇഷ്ടം പോലെ ഫുഡ് വീഡിയോകളായിരിക്കും ഫീഡില്‍ ഇവരെ തേടിയെത്തുക. ഇങ്ങനെ പല വീഡിയോകളും വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടതാണ് സ്ട്രീറ്റ് ഫുഡുകളെ കുറിച്ചുള്ള ഫുഡ് വീഡിയോകള്‍.
ഒരുപാട് പേര്‍ക്ക് ഇഷ്ടമാണ് വ്യത്യസ്തമായ സ്ട്രീറ്റ് ഫുഡുകള്‍ ഇരുന്ന് കാണാൻ. ഇത്തരത്തില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നൊരു സ്ട്രീറ്റ് ഫുഡ്- സംബന്ധിച്ച വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒരു പഞ്ചാബി യുവാവി നടത്തുന്ന സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ ആണ് വീഡിയോയില്‍ കാണുന്നത്. പ്രമുഖ ഭക്ഷ്യശൃംഖലയായ കെഎഫ്സിയുടെ ചിക്കന്‍ സമാനമായ ചിക്കൻ ഫ്രൈ ആണ് ഇദ്ദേഹം സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ തയ്യാറാക്കുന്നത്. കെഎഫ്സി എന്നത് ഇദ്ദേഹത്തിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ 'കമ്ര ഫ്രൈഡ് ചിക്കൻ' എന്നാണ് കെട്ടോ.
കാഴ്ചയില്‍ ശരിക്ക് കെഎഫ്സി തന്നെ. എന്നാല്‍ ഇതിന്റെ വില കേട്ടാലാണ് അത്ഭുതം തോന്നുക. വെറും പത്ത് രൂപയ്ക്കാണത്രേ ഇദ്ദേഹം 'കെഎഫ്സി' വില്‍ക്കുന്നത്. പ്ലേറ്റിന് പത്ത് രൂപയല്ല മറിച്ച് ഒരു പീസ് ചിക്കനാണ് പത്ത് രൂപ എന്നാണ് വീഡിയോ കണ്ടവര്‍ വ്യക്തതയ്ക്ക് വേണ്ടി പറയുന്നത്.
അങ്ങനെയെങ്കില്‍ പോലും ഈ വിലയ്ക്ക് ചിക്കൻ നല്കിയാല് അത് മുതലാകുമോ എന്ന ചോദ്യമാണ് മിക്കവരും ചോദിക്കുന്നത്. ചിക്കനും മസാലയും എണ്ണയുമെല്ലാം ചിലവ് തന്നെയല്ലേ! അതൊരുപക്ഷേ ഇദ്ദേഹത്തിന്റെ 'ബിസിനസ് സീക്രട്ട്' ആയിരിക്കും.
എന്തായാലും 'നാടൻ കെഎഫ്സി'യുടെ വീഡിയോ ഭക്ഷണപ്രേമികള്ക്കിടയിലെല്ലാം സജീവമായി പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. മസാല തേച്ച് ബ്രഡ് പൊടിയില്‍ മുക്കിയെടുക്കുന്ന ചിക്കൻ എണ്ണയില്‍ വറുത്തെടുക്കുന്നതും അവ ഭംഗിയായി സെര്‍വ് ചെയ്യുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
വീഡിയോ കണ്ടുനോക്കൂ...
Also Read:- 'ഹമ്പോ ഇതെന്താ ദിനോസറോ?'; റോഡ് മുറിച്ചുകടക്കുന്നയാളെ കണ്ടോ?- വീഡിയോ...