Viral Video : വഴിയരികില്‍ ചോലെ റൈസ് വില്‍ക്കുന്ന ഭിന്നശേഷിക്കാരന്‍; അഭിനന്ദിച്ച് സൈബര്‍ ലോകം
ഇടതുകൈപ്പത്തി ഇല്ലാത്ത കച്ചവടക്കാരന്‍ വേഗത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഭക്ഷണം കവറിലാക്കിയും പാത്രത്തിലാക്കിയും വിതരണം ചെയ്യുന്ന ഇദ്ദേഹത്തെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങള്‍ക്ക് (Street Food) നിരവധി ആരാധകരുണ്ട്. വഴിയോര കച്ചവടത്തില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണ വിഭവങ്ങളും അടുത്തിടെയായി നാം സോഷ്യല്‍ മീഡിയയിലൂടെ (social media) കാണുന്നുണ്ട്. എന്നാല്‍ വഴിയരികില്‍ സിന്ധി സ്‌റ്റൈല്‍ ചോലെ റൈസ് (Chole Rice) വില്‍ക്കുന്ന ഒരു ഭിന്നശേഷിക്കാരനായ (Specially Abled Man) കച്ചവടക്കാരന്റെ വീഡിയോയാണ് (video) ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്.
ഇടതുകൈപ്പത്തി ഇല്ലാത്ത കച്ചവടക്കാരന്‍ വേഗത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഭക്ഷണം കവറിലാക്കിയും പാത്രത്തിലാക്കിയും വിതരണം ചെയ്യുന്ന ഇദ്ദേഹത്തെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. അമല്‍ സിരോഹി എന്ന ഫുഡ് ബ്‌ളോഗറുടെ ഫൂഡി ഇന്‍കാര്‍നേറ്റ് യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സിന്ധി സ്റ്റൈലില്‍ തയ്യാര്‍ ചെയ്ത ചോറും മസാലെദാര്‍ ചോലെക്കറിയുമാണ് ഇദ്ദേഹത്തിന്റെ കടയിലെ സ്‌പെഷ്യല്‍ വിഭവം. 15 വര്‍ഷത്തോളമായി നാഗ്പുരിലെ ജാരിപത്ക മേഖലയില്‍ ആണ് ഇദ്ദേഹം കച്ചവടം നടത്തുന്നത്.
ഇതുവരെ 70 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. ഇദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥതയെയും കഠിനാധ്വാനത്തെയും പുകഴ്ത്തി ആളുകള്‍ കമന്‍റ് ചെയ്യുകയും ചെയ്തു. ഇരുകൈകളും ഉള്ളവര്‍ ചെയ്യുന്ന അതേ വേഗതയില്‍ ആണ് ഇദ്ദേഹം കാര്യങ്ങള്‍ ചെയ്യുന്നതെന്നും പലരും അഭിപ്രായപ്പെട്ടു.
Also Read: ഇത്രയും വലിയ 'പൊറോട്ട'യോ?; കാണാം വീഡിയോ...