പൊന്നാങ്കണ്ണിച്ചീര കൊണ്ടൊരു സ്പെഷ്യൽ തോരൻ ; റെസിപ്പി
കണ്ണിലെ എല്ലാ ഇൻഫെക്ഷനും മാറ്റാൻ ഈ ചീര ഏറെ ഉത്തമമാണ്. ആയുർവേദത്തിൽ വളരെ പ്രധാനമായ സ്ഥാനമാണ് ഈ ചീരയ്ക്ക്. പൊന്നാങ്കണ്ണിച്ചീര കൊണ്ട് വളരെ ആരോഗ്യകരമായ ഒരു തോരൻ തയ്യാറാക്കിയാലോ?...
പൊന്നാങ്കണ്ണിച്ചീരയിൽ ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിൻ എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നേത്രരോഗങ്ങൾ, വയറുവേദന, വായ്പുണ്ണ്, കുടൽ പുണ്ണ് എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു. കണ്ണിലെ എല്ലാ ഇൻഫെക്ഷനും മാറ്റാൻ ഈ ചീര ഏറെ ഉത്തമമാണ്. ആയുർവേദത്തിൽ വളരെ പ്രധാനമായ സ്ഥാനമാണ് ഈ ചീരയ്ക്ക്. പൊന്നാങ്കണ്ണിച്ചീര കൊണ്ട് വളരെ ആരോഗ്യകരമായ ഒരു തോരൻ തയ്യാറാക്കിയാലോ?...
വേണ്ട ചേരുവകൾ...
പൊന്നാംകണ്ണി ചീര ഒരു കെട്ട്
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
അരി ഒരു ടീസ്പൂൺ
ഉഴുന്നുപരിപ്പ് അര ടീസ്പൂൺ
കടുക് അര ടീസ്പൂൺ
വെളിച്ചെണ്ണ രണ്ട് ടീസ്പൂൺ
നാളികേരം കുറച്ച്
പച്ചമുളക് രണ്ടെണ്ണം
തയ്യാറാക്കേണ്ട വിധം...
ചീര നന്നായി കഴുകി വൃത്തിയാക്കുക.ഇളം തണ്ടും ഇലയും ഉപയോഗിക്കാം. പാൻ അടുപ്പത്തുവെച്ച് ചൂടായാൽ അതിലേക്ക് കടുക്, ഉഴുന്ന് പരിപ്പ് ,അരി ഇടുക.അത് പൊട്ടി വന്നതിനു ശേഷം അതിലേക്ക് നുറുക്കി വെച്ച ചീരകുറച്ചു മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക.ഒന്ന് വേവായാൽ അതിലേക്ക് നാളികേരം പച്ചമുളക് ഒന്ന് മിക്സിയിൽ അടിച്ചു ചേർക്കുക.നല്ല ഒന്നാന്തരം ചീര റെഡിയായി.
തയ്യാറാക്കിയത്
ശുഭ, തൃശൂർ
രാജ്മ മസാല കറി തയ്യാറാക്കി നോക്കിയാലോ?