Indian Food : ഇന്ത്യന്‍ വിഭവം ആദ്യമായി കഴിക്കുന്ന സ്പാനിഷ് യുവതിയുടെ 'റിയാക്ഷന്‍'
പൊതുവേ 'സ്‌പൈസി'യായ വിഭവങ്ങളാണ് ഇന്ത്യയിലുള്ളത്. ചോറിനോ ചപ്പാത്തിക്കോ എല്ലാമൊപ്പം 'സ്‌പൈസി'യായ കറികളാണ് നമ്മള്‍ പൊതുവേ തെരഞ്ഞെടുക്കാറ്
ഭക്ഷണത്തിന് അതത് നാടുകളുമായും അവിടുത്തെ സംസ്‌കാരവുമായുമെല്ലാം ( Food Culture ) നേരിട്ട് തന്നെ ബന്ധമുണ്ട്. ഇന്ത്യയിലാണെങ്കില്‍ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളാണുള്ളത്. അതിന് അനുസരിച്ച് ഭക്ഷണങ്ങളിലും വൈവിധ്യമുണ്ട് ( Indian Food ).
എങ്കിലും പൊതുവേ 'സ്‌പൈസി'യായ വിഭവങ്ങളാണ് ഇന്ത്യയിലുള്ളത്. ചോറിനോ ചപ്പാത്തിക്കോ എല്ലാമൊപ്പം 'സ്‌പൈസി'യായ കറികളാണ് നമ്മള്‍ പൊതുവേ തെരഞ്ഞെടുക്കാറ്.
ഇന്ത്യക്ക് പുറത്തുള്ള പല രാജ്യങ്ങളില്‍ നിന്നുള്ളവരും ഇന്ത്യന്‍ വിഭവങ്ങള്‍ രുചിച്ചുനോക്കുമ്പോള്‍ ആദ്യം പറയാറ് ഈ സ്‌പൈസുകളുടെ സാന്നിധ്യത്തെ കുറിച്ച് തന്നെയാണ്. പലര്‍ക്കും ഇത് പെട്ടെന്ന് കഴിക്കാന്‍ സാധിക്കുകില്ലെങ്കിലും രുചിയുടെ കാര്യത്തില്‍ ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് നല്ല പേര് തന്നെയാണുള്ളത്.
ഇപ്പോഴിതാ ജീവിതത്തിലാദ്യമായി ഒരു ഇന്ത്യന്‍ വിഭവം കഴിക്കുന്ന സ്പാനിഷ് യുവതിയുടെ പ്രതികരണമാണ് ഇന്‍സ്റ്റഗ്രാമില്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. വടക്കേ ഇന്ത്യന്‍ സ്റ്റൈലില്‍ തയ്യാറാക്കിയ ചിക്കന് ടിക്ക മസാലയാണ് ഫാത്തിമ ഡെ ടെട്വാന്‍ എന്ന ഇരുപതുകാരി രുചിച്ചുനോക്കുന്നത്.
കറിയുടെ രുചിയില്‍ ആകെ മയങ്ങിപ്പോകുന്നത് പോലെയാണ് യുവതിയുടെ 'റിയാക്ഷന്‍'. ഇത്രയും കാലം ഇന്ത്യന്‍ വിഭവങ്ങള്‍ കഴിച്ചുനോക്കിയിട്ടില്ലെന്നും ഇത് കഴിക്കാന്‍ ഇത്ര വൈകിപ്പോയതില്‍ ഖേദിക്കുന്നുവെന്നുമെല്ലാം ഫാത്തിമ വീഡിയോയില്‍ പറയുന്നുണ്ട്.
ഈ വീഡിയോ ഫാത്തിമ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നിരവധി പേരാണ് ഇത് പിന്നീട് പങ്കുവച്ചത്.
Also Read:- 'ഇപ്പോള്‍ ഞാന്‍ പൊളി ആയില്ലേ?'; കുട്ടി ഷെഫിന്റെ വീഡിയോ