സോയാബീൻ ശരിക്കും നമുക്ക് ഗുണം ചെയ്യുമോ? അറിയേണ്ട മൂന്ന് കാര്യങ്ങള്‍...

പലപ്പോഴും നാം കരുതുന്നത് പോലെയോ പ്രതീക്ഷിക്കുന്നത് പോലെയോ ഭക്ഷണത്തിലൂടെ അവശ്യഘടകങ്ങളെല്ലാം ലഭ്യമാകണമെന്നില്ല. ഇതിന് കാരണങ്ങളും ഉണ്ടാകാം

soya chunks may not be healthy for you and here are the reasons

നമ്മുടെ ആരോഗ്യത്തെ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിന് പല ഘടകങ്ങളും ആവശ്യമായി വരാം. വൈറ്റമിനുകള്‍, ധാതുക്കള്‍ തുടങ്ങി പല പോഷകങ്ങളും ഇത്തരത്തില്‍ ആവശ്യമാണ്. ഇവയെല്ലാം മിക്കവാറും ഭക്ഷണത്തിലൂടെ തന്നെയാണ് നമുക്ക് ലഭ്യമാകുന്നത്. 

എന്നാല്‍ പലപ്പോഴും നാം കരുതുന്നത് പോലെയോ പ്രതീക്ഷിക്കുന്നത് പോലെയോ ഭക്ഷണത്തിലൂടെ അവശ്യഘടകങ്ങളെല്ലാം ലഭ്യമാകണമെന്നില്ല. ഇതിന് കാരണങ്ങളും ഉണ്ടാകാം. അത്തരത്തില്‍ പ്രോട്ടീനിന്‍റെ നല്ലൊരു സ്രോതസ് എന്നറിയപ്പെടുന്ന സോയാബീൻ കഴിക്കുന്നത് പല സന്ദര്‍ഭങ്ങളിലും ഗുണം നല്‍കില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇതിന് പിന്നിലെ കാരണങ്ങളും ഇവര്‍ വിശദീകരിക്കുന്നു. ഇത്തരത്തില്‍ സോയാബീൻ നമുക്ക് ഗുണകരമല്ലാതെ പോകുന്നതിനും ഭാഗികമായെങ്കിലും ദോഷമാകുന്നതിനും കാരണമാകുന്ന മൂന്ന് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഏത് ഭക്ഷണസാധനമായാലും അത് കാര്യമായ രീതിയില്‍ ജനിതകമാറ്റത്തിന് വിധേയമാകുമ്പോള്‍ അതിന്‍റെ പോഷകങ്ങള്‍ നഷ്ചപ്പെട്ടുപോകാം. ഇങ്ങനെ ഇന്ന് നമുക്ക് ലഭ്യമാകുന്ന സോയാബീനില്‍ വലിയൊരു ശതമാനവും ജനിതകമാറ്റത്തിന് വിധേയമായതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ സാധനങ്ങള്‍ വലിയ അളവില്‍ ഉത്പാദിപ്പിക്കുന്നതിനാണ് അധികവും ജനിതകമാറ്റത്തിന് വിധേയമാക്കുന്നത്. 

രണ്ട്...

ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനും മറ്റുമായി പ്രോസസ് ചെയ്തെടുത്ത് പാക്കറ്റിലോ ടിന്നിലോ ആക്കി വില്‍പന ചെയ്യുന്നത് സാധാരണമാണ്. നമുക്കിന്ന് കടകളില്‍ ലഭിക്കുന്ന വലിയൊരു പങ്ക് ഭക്ഷണസാധനങ്ങളും പലരീതിയില്‍ പ്രോസസ് ചെയ്തവയാണ്. അത്തരത്തില്‍ സോയാബീനും നല്ലരീതിയില്‍ പ്രോസസ് ചെയ്യപ്പെടുന്നുണ്ട്. ഇതോടെ ഇതിന്‍റെ യഥാര്‍ത്ഥ ഗുണങ്ങള്‍ നഷ്ടപ്പെടുകയും പ്രോസസ്ഡ് ഫുഡ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ക്രമേണ നമുക്ക് ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. 

മൂന്ന്...

സോയാബീൻ ധാരാളമായി കഴിക്കുന്നതും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നു. കാരണം ഇത് അമിതമാകുമ്പോള്‍ നമ്മുടെ ശരീരത്തില്‍ കാര്യമായ ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകുമത്രേ. പ്രത്യേകിച്ച് തൈറോയ്ഡിലാണ് ഇത് മാറ്റങ്ങളുണ്ടാക്കുക. അതുപോലെ തന്നെ ഈസ്ട്രൊജന്‍ - ടെസ്റ്റോസ്റ്റിറോണ്‍ (പുരുഷന്മാരില്‍ )  ഹോര്‍മോണിലും വ്യതിയാനം വരുത്താം. ഇതെല്ലാം പല രീതിയില്‍ പ്രതികൂലമായി നമ്മെ ബാധിക്കാം. 

Also Read:- ബദാം കഴിക്കുന്നത് വയറിന് ഗുണമാണോ? അറിയേണ്ടത്...

Latest Videos
Follow Us:
Download App:
  • android
  • ios