ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് വിത്തുകള്‍...
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും ജങ്ക് ഫുഡും മദ്യപാനവുമൊക്കെ ഒഴിവാക്കിയാല്‍ തന്നെ നല്ലൊരു മാറ്റം ഉണ്ടാകാം. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില വിത്തുകളെ പരിചയപ്പെടാം...
കൃത്യതയില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതികളുമെല്ലാം കൊളസ്‌ട്രോള്‍ കൂടുന്നതിനുള്ള കാരണമാണ്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും ജങ്ക് ഫുഡും മദ്യപാനവുമൊക്കെ ഒഴിവാക്കിയാല്‍ തന്നെ നല്ലൊരു മാറ്റം ഉണ്ടാകാം.
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില വിത്തുകളെ പരിചയപ്പെടാം...
ഒന്ന്...
ചിയ സീഡ്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, വിറ്റാമിന്‍ ബി12, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ചിയ സീഡ്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
രണ്ട്...
ഫ്‌ളാക്‌സ് സീഡ്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, വിറ്റാമിന്‍ ബി12 തുടങ്ങിയവ അടങ്ങിയ ഫ്‌ളാക്‌സ് സീഡ്സ് കഴിക്കുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
മൂന്ന്...
മത്തങ്ങ വിത്തുകള്‍ അഥവാ മത്തന്‍ കുരു ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയതാണ് മത്തങ്ങാ വിത്ത്. വിറ്റാമിന്‍ ബി12 അടങ്ങിയ ഇവയും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നാല്...
സൂര്യകാന്തി വിത്തുകൾ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ബി12, നാരുകൾ, ധാതുക്കൾ തുടങ്ങി എല്ലാ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ സൂര്യകാന്തി വിത്തുകളും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
അഞ്ച്...
ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍ എന്നിവയൊക്കെ അടങ്ങിയ ഉലുവ സീഡുകളും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ നല്ലതാണ്.
ആറ്...
പപ്പായ കുരുവിലുള്ള ഒലീക് ആസിഡ്, മോണോ-സാച്വറേറ്റഡ് ഫാറ്റി ആസിഡ്സ് എന്നിവയും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നു. ഇതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഈ ഡ്രൈ ഫ്രൂട്ട്സ് മാത്രം കഴിച്ചാല്‍ മതി, ശരീരത്തിന് വേണ്ട കാത്സ്യം ലഭിക്കും...