ബർഗറിന് 1000 രൂപ, സാലഡിന് രണ്ടായിരം; വൈറലായൊരു റെസ്റ്റോറന്‍റിലെ ബില്ല്
ഒരു കോളയുടെ വില തൊള്ളായിരമാണ്. സ്റ്റീക്കിന്റെ വില അറുപത്തിമൂവായിരം. ഗോൾഡൻ ബർഗറിന് പതിനായിരവും നുസ്രെത് സാലഡിന് രണ്ടായിരവും പ്രോൺസ് റോളിന് ആറായിരം രൂപയുമാണ് വില.
ടർക്കിഷ് ഷെഫ് നുസ്രെത് ഗോക്ചെയുടെ (Nusret Gökçe) ഇംഗ്ലണ്ടിലെ റെസ്റ്റോറന്‍റ് (restaurant ) ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അമിതവില ഈടാക്കുന്നതിന്റെ പേരിലാണ് ലണ്ടണിലെ നുസ്രെതിന്റെ റെസ്റ്റോറന്‍റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
റെസ്റ്റോറന്‍റില്‍ നിന്നുള്ള ബില്ല് സഹിതം ഒരാൾ ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 1812 പൗണ്ട് അഥവാ രണ്ടുലക്ഷത്തിനടുത്ത് രൂപയാണ് പല സാധനങ്ങൾക്കായി യുവാവിന് ചെലവായത്. ഓരോ സാധനങ്ങളുടേയും പ്രത്യേകം വിലയും ബില്ലിൽ കാണാം. ഒരു കോളയുടെ വില തൊള്ളായിരമാണ്. സ്റ്റീക്കിന്റെ വില അറുപത്തിമൂവായിരം. ഗോൾഡൻ ബർഗറിന് പതിനായിരവും നുസ്രെത് സാലഡിന് രണ്ടായിരവും പ്രോൺസ് റോളിന് ആറായിരം രൂപയുമാണ് വില.
സംഭവം വൈറലായതോടെ വിമര്‍ശനവുമായി ആളുകളും രംഗത്തെത്തി. ഇതെന്താ സ്വർണം കൊണ്ടുണ്ടാക്കിയ സ്റ്റീക് ആണോ എന്നും പലരും ചോദിക്കുന്നു.
2017ൽ പങ്കുവച്ചൊരു വീഡിയോ ആണ് സമൂഹമാധ്യമത്തിൽ നുസ്രെതിന് ഏറെ പ്രചാരം നൽകിയത്. ഇറച്ചി പ്രത്യേകരീതിയിൽ മുറിച്ച് ഉപ്പ് വിതറുന്നതിന്റെ വീഡിയോയായിരുന്നു അത്. ലോകത്തിന്റെ പലയിടങ്ങളിലും നുസ്രെതിന് റെസ്റ്റോറന്‍റുകളുണ്ട്.
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona