തീയിലിട്ട് ചുട്ടെടുത്ത ചപ്പാത്തിയും നെയ്യും ശര്‍ക്കരയും; ആസ്വദിച്ച് കഴിക്കുന്ന സച്ചിന്‍; വീഡിയോ

അടുപ്പില്‍ തീയിലിട്ട് ചുട്ടെടുക്കുന്ന ചപ്പാത്തിക്ക് രുചി ഏറെയാണെന്ന് വീഡിയോയില്‍ സച്ചിന്‍ പറയുന്നത് കേള്‍ക്കാം. എന്റെ ജീവിതത്തില്‍ ഇത്രയധികം നെയ്യ് ഞാന്‍ കഴിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

Sachin Tendulkar Feasts On This Desi Meal In Rajasthan

ക്രിക്കറ്റിനെപ്പോലെ തന്നെ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് നല്ല രുചികരമായ ഭക്ഷണം ആസ്വദിച്ച് കഴിക്കുക എന്നതാണ്. സ്ട്രീറ്റ്ഫുഡ് പ്രേമത്തെക്കുറിച്ചും വടാപാവിനോടുള്ള ഇഷ്ടവുമൊക്കെ സച്ചിന്‍ മുമ്പ് പങ്കുവച്ചിട്ടുണ്ട്. ഇടയ്ക്ക് താരത്തിന്‍റെ പാചക പരീക്ഷണങ്ങളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 

ഇപ്പോഴിതാ രാജസ്ഥാനില്‍നിന്നുള്ള ഒരു ഫുഡ് കോബിനേഷന്‍ പരിചയപ്പെടുത്തുകയാണ് സച്ചിന്‍. രാജസ്ഥാനിലെ ഒരു ഉള്‍നാട്ടിലെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് തയ്യാറാക്കുന്ന തനത് വിഭവങ്ങള്‍ ആസ്വദിച്ച് കഴിക്കുന്ന സച്ചിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. സച്ചിന്‍ തന്നെയാണ് ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഗോതമ്പും കമ്പവും (ബജ്‌റ) ചേര്‍ത്ത് തയ്യാറാക്കിയ ചപ്പാത്തി നെയ്യും ശര്‍ക്കരയും ചേര്‍ത്താണ് സച്ചിന്‍ കഴിക്കുന്നത്. 

അടുപ്പില്‍ തീ കൂട്ടി അപ്പോള്‍ തന്നെ ചപ്പാത്തി ചുട്ടെടുക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. ഈ ചപ്പാത്തിയിലേയ്ക്ക് നിറയെ നെയ്യ് ഒഴിച്ച്, ഒപ്പം ശര്‍ക്കരയും ചേര്‍ത്താണ് സച്ചിന്‍ കഴിക്കുന്നത്.
അടുപ്പില്‍ തീയിലിട്ട് ചുട്ടെടുക്കുന്ന ചപ്പാത്തിക്ക് രുചി ഏറെയാണെന്ന് വീഡിയോയില്‍ സച്ചിന്‍ പറയുന്നത് കേള്‍ക്കാം. എന്റെ ജീവിതത്തില്‍ ഇത്രയധികം നെയ്യ് ഞാന്‍ കഴിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത്ര രുചികരമായി മറ്റാര്‍ക്കും ചപ്പാത്തി തയ്യാറാക്കാന്‍ കഴിയില്ലെന്നും സച്ചിന്‍ വീഡിയോയില്‍ പറയുന്നു. 

 

അതേസമയം, ജയ്പുരിലെത്തിയ സച്ചിന്‍ തന്‍റെ പ്രഭാതഭക്ഷണത്തെക്കുറിച്ച് പങ്കുവച്ച വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  സ്വാദിഷ്ഠമായ സമൂസയും കച്ചോറീസും ചട്ണിയുമടങ്ങുന്ന പ്രഭാതഭക്ഷണത്തോടൊപ്പമാണ് സച്ചിന്‍റെ ജയ്പുരി ദിനം ആരംഭിച്ചത്. മണ്‍ഗ്ലാസില്‍ പകര്‍ന്ന് വെച്ച മലായ് ലസിയും അദ്ദേഹം കുടിക്കുന്നത് വീഡിയോയില്‍ കാണാം. പ്രാതല്‍ ഏറെ രുചികരമെന്നും മയിലുകള്‍ക്ക് പോലും കഴിക്കാന്‍ തോന്നുന്നുണ്ടെന്നും അതാണ് അവര്‍ ഇങ്ങനെ പാടുന്നത് എന്നുമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 

Also Read: മധുരക്കിഴങ്ങിന്‍റെ നിങ്ങള്‍ക്കറിയാത്ത ചില ഗുണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios